കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയില്‍ പദ്ധതി വിജയിച്ചാല്‍ പിണറായിയെ അംഗീകരിക്കാമെന്ന് സുരേന്ദ്രന്‍! പഴയ പോസ്റ്റ് കുത്തിപൊക്കി സോഷ്യല്‍ മീഡിയ

  • By
Google Oneindia Malayalam News

ഗെയില്‍ പദ്ധതി വിജയകരമായി നടപ്പാക്കിയാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഡ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടിവരുമെന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ പഴയ പോസ്റ്റ് കുത്തി പൊക്കി സോഷ്യല്‍ മീഡിയ. ഗെയില്‍ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയ കാര്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് സുരേന്ദ്രന് പൊങ്കാലയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. പിണറായി ഇരട്ട ചങ്കന്‍ തന്നെയാണെന്നും നിശ്ചയദാര്‍ഡ്യമുള്ള നേതാവാണെന്നും സുരേന്ദ്രന്‍ സമ്മതിച്ചില്ലേയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

 വെല്ലുവിളിച്ച് സുരേന്ദ്രന്‍

വെല്ലുവിളിച്ച് സുരേന്ദ്രന്‍

ഗെയില്‍ പദ്ധതി നടപ്പാക്കാന്‍ പിണറായി സര്‍ക്കാരിന് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നും പദ്ധതി ഫലപ്രദമായി നടപ്പാക്കിയാല്‍ പിണറായി നിശ്ചയദാര്‍ഡ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെന്നുമായിരുന്നു സുരേന്ദ്രന്‍ മൂന്ന് വര്‍ഷം മുന്‍പ് പോസ്റ്റിട്ടത്. സുരേന്ദ്രന്‍റെ പോസ്റ്റ് ഇങ്ങനെ

 രണ്ട് വെല്ലുവിളികള്‍

രണ്ട് വെല്ലുവിളികള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള രണ്ട് പ്രധാന വെല്ലുവിളികൾ ( ഉടനെ വരുന്നത് ) ദേശീയപാതാ വികസനവും GAlL വാതക പൈപ്പ്ലൈൻ പൂർത്തീകരണവും ആയിരിക്കും. ഇത് രണ്ടും ഫലപ്രദമായി വിജയിക്കാൻ കഴിഞ്ഞാൽ അദ്ദേഹത്തിന് അതൊരു നേട്ടം തന്നെയായിരിക്കും. അതത്ര എളുപ്പമാവില്ലെന്നാണ് എന്റെ പക്ഷം.

 മുസ്ലീം പൊളിറ്റിക്സ്

മുസ്ലീം പൊളിറ്റിക്സ്

അതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്.ഇക്കഴിഞ്ഞ നിയമസഭാ തി രെഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വിജയത്തിനു പിന്നിൽ കേരളത്തിലെ മുസ്ലിം പൊളിറ്റിക്സിന്റെ സ്വാധീനം ചെറുതല്ല. മുസ്ലിം ലീഗ് UDF ൽ ആയിരുന്നെങ്കിലും മുസ്ലിം പൊളിറ്റിക്സിന്റെ വക്താക്കളായ SDPI, ജമാ അത്ത ഇസ്ലാമി, കാന്തപുരം സുന്നികൾ ,സോളിഡാരിറ്റി എന്നിവ ഇടതുപക്ഷത്തെയാണ് സഹായിച്ചത്.

 ഹിന്ദു വോട്ട് നഷ്ടം നികത്തിയത്

ഹിന്ദു വോട്ട് നഷ്ടം നികത്തിയത്

അതു വഴിയാണ് ഹിന്ദു വോട്ടിന്റെ നഷ്ടം അവർ നികത്തിയത്.ദേശീയപാതാ വികസനത്തിനെതിരായ സമരത്തിനു പിന്നിലും, GAl L സമരത്തിനു പിന്നിലും ഈ മുസ്ലിം പൊളിറ്റിക്സാണ്.ആ സമരത്തിന്റെ ബുദ്ധികേന്ദ്രവും സാമ്പത്തിക സ്രോതസും ഈ ശക്തികളാണ്.

 നിലപാടെടുക്കാനാകുമോ

നിലപാടെടുക്കാനാകുമോ

അവരെ പിണക്കിക്കൊണ്ട് പിണറായി വിജയന് ഇത് രണ്ടിലും നിലപാടെടുക്കാനാകമോ? ഇനി അഥവാ അങ്ങനെ ഒരു ഉറച്ച നിലപാടെടുത്താൽ ഈ സംഘടിത ശക്തികൾ ഇടതു പക്ഷത്തിനു നൽകുന്ന പിന്തുണ എന്താകും?

 നിശ്ചയദാര്‍ഡ്യമുള്ള നേതാവ്

നിശ്ചയദാര്‍ഡ്യമുള്ള നേതാവ്

ഒരു പ്രവചനത്തിനും മുതിരുന്നില്ല ഇതിൽ രണ്ടിലും വിജയിച്ചാൽ പിണറായി വിജയൻ നിശ്ചയദാർഡ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
k surendran gets trolled in social media over post about pinarayi and gail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X