കള്ളവോട്ട് നടന്നുവെന്ന് കോടതിയില്‍ മൊഴി, കെ സുരേന്ദ്രന്റെ എംഎല്‍എ മോഹത്തിന് പ്രതീക്ഷയേറുന്നു

  • By: Nihara
Subscribe to Oneindia Malayalam

കൊച്ചി : കെ സുരേന്ദ്രന്‌റെ എംഎല്‍എ മോഹത്തിന് പ്രതീക്ഷയേറുന്നു. തിരഞ്ഞെടുപ്പ് സമയത്ത് താന്‍ വിദേശത്തായിരുന്നുവെന്ന് മഞ്ചേശ്വരം സ്വദേശി ഹൈക്കോടതിയില്‍ മൊഴി നല്‍കി. തന്റെ വോട്ട് ചെയ്തത് ആരാണെന്നറിയില്ലെന്നുമാണ് ഉപ്പള സ്വദേശിയായ ജബ്ബാര്‍ മൊഴി നല്‍കിയിട്ടുള്ളത്. കേസില്‍ 75 പേര്‍ കൂടി ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. വദിദേശത്ത് ജോലി ചെയ്യുന്നവരുടെയും മരിച്ചവരുടെ പേരിലും വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

തന്റെ തോല്‍വിക്ക് ഇതാണ് കാരണമെന്നു കാണിച്ച് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി 259 വോട്ടര്‍മാര്‍ ഹാജരാകണമെന്നു കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു. തെളിവെടുപ്പ് തുടരുന്നതിനിടയില്‍ സമന്‍സ് കൈപ്പറ്റിയിട്ടും ഹാജരാകാത്തവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ജബ്ബാര്‍ കോടതിയില്‍ മൊഴി നല്‍കാനെത്തിയത്.

k Surendran

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിബി അബ്ദുള്‍ റസാഖിനോട് 89 വോട്ടിനാണ് കെ സുരേന്ദ്രന്‍ തോറ്റത്. തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ സ്ഥലത്തില്ലാത്തവര്‍ മൊഴി നല്‍കുന്നതോടെ തനിക്ക് അനൂകൂലമായ വിജയം തന്നിലേക്കെത്തുമെന്നുള്ള പ്രതീക്ഷയിലാണ് കെ സുരേന്ദ്രന്‍.

English summary
K Surendran's Manjeswaram election latest developments.
Please Wait while comments are loading...