Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസീതയുടെ ഫോണ്‍ ശബ്ദരേഖയില്‍ പ്രകോപിതനായി കെ സുരേന്ദ്രന്‍; മാധ്യമപ്രവർത്തകരോട് കയർത്തു, ആര് പറഞ്ഞുവിട്ടതെന്ന്

കോഴിക്കോട്: കെ സുരേന്ദ്രനെതിരെയുള്ള വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് ദിവസം ദില്ലിയില്‍ തങ്ങിയ സുരേന്ദ്രന്‍ തിരിച്ചെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ അതേപ്പറ്റി ചോദിക്കുകയും ചെയ്തു.

എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കെ സുരേന്ദ്രന്‍ പ്രകോപിതനാവുകയായിരുന്നു. പ്രസീത അഴീക്കോട് പുറത്ത് വിട്ട ടെലിഫോണ്‍ ശബ്ദരേഖ സംബന്ധിച്ച ചോദ്യമാണ് കെ സുരേന്ദ്രനെ പ്രകോപിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു...

തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍

വേറെ ജോലിയൊന്നുമില്ലേ

വേറെ ജോലിയൊന്നുമില്ലേ

കഴിഞ്ഞ ദിവസം പ്രസീതയുടെ ഒരു ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരുന്നല്ലോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം. 'വേറെ ജോലിയൊന്നുമില്ലേ നിങ്ങള്‍ക്ക്... പ്രസീത... ഇതൊക്കെ ചോദിക്കാനാണോ വന്ന ഇത്രേം നേരമായപ്പോ വന്നത്' എന്നായിരുന്നു സുരേന്ദ്രന്റെ ആദ്യ പ്രതികരണം.

 ആര് പറഞ്ഞുവിട്ടതാണ്

ആര് പറഞ്ഞുവിട്ടതാണ്

'നിങ്ങളെ ആര് പറഞ്ഞുവിട്ടതാ, പ്രസീതയെ പറ്റി ചടോദിക്കാന്‍' എന്നായി കെ സുരേന്ദ്രന്‍. പ്രതികരണം അറിയാന്‍ വേണ്ടി ചോദിച്ചതാണെന്നനും എന്താണ് പറയാന്‍ ഉള്ളത് എന്നും മാധ്യമ പ്രവര്‍ത്തക മറുപടി കൊടുത്തു.

കുറേ ദിവസമായി നിങ്ങള് തുടങ്ങിയിട്ട്

കുറേ ദിവസമായി നിങ്ങള് തുടങ്ങിയിട്ട്

' എന്താ അറിയണ്ടത് നിങ്ങള്‍ക്ക്' എന്നായി പ്രകോപിതനായ സുരേന്ദ്രന്റെ ചോദ്യം. കൃഷ്ണദാസിനെ അടക്കം അറിയിക്കരുത് എന്ന് പറയുന്ന ഒരു ഓഡിയോ ക്ലിപ്പ് ആണ് പുറത്ത് വന്നിട്ടുള്ളത് എന്ന് മാധ്യമ പ്രവര്‍ത്തക മറുപടി കൊടുത്തു. 'ഒന്നും പ്രതികരിക്കാനില്ല. കുറേ ദിവസമായിട്ടില്ലേ നിങ്ങള്‍ തുടങ്ങിയിട്ട്.' എന്നായി സുരേന്ദ്രന്‍.

എന്ത് മറുപടി പറയാന്‍... വേറെ ആളെ നോക്കണം

എന്ത് മറുപടി പറയാന്‍... വേറെ ആളെ നോക്കണം

ഈ വിവാദത്തിന് മറുപടി പറയേണ്ടതില്ലേ എന്ന് മാധ്യമ പ്രവര്‍ത്തക വീണ്ടും ചോദിച്ചു. 'എന്തോ മറുപടി പറയാന്‍. വേറെ ആളെ നോക്കണം' എന്നായി സുരേന്ദ്രന്‍. 'ജനങ്ങളോട് പറയാനുള്ളതൊക്കെ ഞാന്‍ പറഞ്ഞോളാം. ഞാന്‍ പറഞ്ഞിട്ടും ഉണ്ട്. എനിക്ക് അതിന് ഒരു മടിയും ഇല്ല.' എന്നും പറഞ്ഞു.

മാധ്യമങ്ങള്‍ ഇങ്ങനെയാണോ

മാധ്യമങ്ങള്‍ ഇങ്ങനെയാണോ

'നിങ്ങള്‍ എന്താണ്... മാധ്യമങ്ങള്‍ ഇങ്ങനെയാണോ ചെയ്യേണ്ടത്. വസ്തുതാ വിരുദ്ധമായിട്ടുള്ള കള്ളപ്രചരണം നടത്തിയിട്ട് അത് ചോദിക്കാന്‍ വന്നിരിക്കുന്നു'- ഇത്രയും പറഞ്ഞ് കെ സുരേന്ദ്രന്‍ വാഹനത്തില്‍ കയറുകയായിരുന്നു. അഞ്ച് ദിവസത്തെ ദില്ലി സന്ദര്‍ശത്തിന് ശേഷം കേരളത്തില്‍ തിരിച്ചെത്തിയതായിരുന്നു കെ സുരേന്ദ്രന്‍.

ഓഡിയോ ക്ലിപ്പുകള്‍

ഓഡിയോ ക്ലിപ്പുകള്‍

സികെ ജാനുവിന് എന്‍ഡിഎയില്‍ ചേരുന്നതിന് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കി എന്നതായിരുന്നു ജാനുവിന്റെ തന്നെ പാര്‍ട്ടിക്കാരിയായ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച ഒരു ഓഡിയോ ക്ലിപ്പും പ്രസീത ആദ്യം പുറത്ത് വിട്ടിരുന്നു. അതിന് പിറകെ ആയിരുന്നു മറ്റൊരു ഓഡിയോ ക്ലിപ്പ് കൂടി പുറത്ത് വിട്ടത്.

കൃഷ്ണദാസ് അറിയരുത്

കൃഷ്ണദാസ് അറിയരുത്

സികെ ജാനുവുമായി നടത്തുന്ന ഇടപാടുകള്‍ ഒന്നും അവര്‍ പികെ കൃഷ്ണദാസിനോട് പറയില്ലല്ലോ എന്ന് ചോദിക്കുന്നത് രണ്ടാമത്തെ ഓഡിയോ ക്ലിപ്പില്‍ ഉണ്ട്. കെ സുരേന്ദ്രനുമായുള്ള മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ എന്ന് അവകാശപ്പെട്ടാണ് പ്രസീത ഈ ഓഡിയോ ക്ലിപ്പുകള്‍ എല്ലാം പുറത്ത് വിട്ടിട്ടുള്ളത്. സികെ ജാനുവിനെ കാണാന്‍ ഹോട്ടലിലേക്ക് വരുന്നതിന് മുമ്പ് നടന്ന സംഭാഷണം എന്ന മട്ടിലാണ് രണ്ടാമത്തെ ഓഡി ക്ലിപ്പ് പുറത്ത് വിട്ടിരിക്കുന്നത്.

സുരേന്ദ്രന്‍ പ്രതിരോധത്തില്‍

സുരേന്ദ്രന്‍ പ്രതിരോധത്തില്‍

തുടര്‍ച്ചയായി രണ്ട് ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്നതോടെ കെ സുരേന്ദ്രന്‍ കടുത്ത പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. പ്രസീതയുമായി സംസാരിച്ചിട്ടില്ല എന്ന് അദ്ദേഹം പറയുന്നില്ല. ഓഡിയോ ക്ലിപ്പുകളും പൂര്‍ണമായി നിഷേധിക്കുന്നില്ല. എന്നാല്‍ ഈ ശബ്ദരേഖകളില്‍ കൃത്രിമം നടത്തിയിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അദ്ദേഹം ആരോപിച്ചത്.

ദിക്ഷ ജെ സിങ് അടിപൊളി ലുക്കില്‍; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+