അബ്ദുള്‍ കലാമിനെ മതം പറഞ്ഞ് 'അപമാനിച്ച്' കെ സുരേന്ദ്രന്‍...? ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്...

Subscribe to Oneindia Malayalam

കോഴിക്കോട്: കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ എന്ത് പോസ്റ്റ് ഇട്ടാലും അത് 'ദുരന്തമാകുന്ന' കാഴ്ചയാ ണ് ഏറെ നാളായി കാണുന്നത്. ഇപ്പോള്‍ ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ സുരേന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വിവാദത്തിലായിരിക്കുകയാണ്.

ദളിത് വിഭാഗത്തില്‍ നിന്നുള്ള രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതിനെ പ്രശംസിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. പക്ഷേ അതില്‍ എപിജെ അബ്ദുള്‍ കലാമിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വ്യാപകമായ എതിര്‍പ്പിന് വഴിവച്ചത്.

അബ്ദുള്‍ കലാമിനെ ദേശീയ മുസ്ലീം എന്നായിരുന്നു സുരേന്ദ്രന്‍ വിശേഷിപ്പിച്ചത്. അങ്ങനെയൊരു വിശേഷണം ആണ് കലാമിന് ചേരുക...

ബിജെപിക്ക് അവസരം

ബിജെപിക്ക് അവസരം

രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള അവസരം ഇത് രണ്ടാം തവണയാണ് ബിജെപിയ്ക്ക് ലഭിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് കെ സുരേന്ദ്രന്റെ പോസ്റ്റ് തുടങ്ങുന്നത്. അതിന് ശേഷം പറയുന്ന വാക്കുകളാണ് പ്രശ്‌നമായത്.

കലാം, ദേശീയ മുസ്ലീം

കലാം, ദേശീയ മുസ്ലീം

ആദ്യം,ത ഭാരതത്തിന്റെ അഭിമാനമായ ഡോ അബ്ദുള്‍കലാം. ദേശീയ മുസ്ലീം. ഇപ്പോള്‍ അധസ്ഥിത ജനവിഭാഗങ്ങളുടെ അവേശം ശ്രീ രാമനാഥ് കോവിന്ദ്. അതാണ് ബിജെപി- ഇതില്‍ കലാമിനെ കുറിച്ച് പറഞ്ഞതാണ് വിവാദം.

 സാമൂഹ്യ സമരസത!

സാമൂഹ്യ സമരസത!

ദേശീയ മുസ്ലീം ആയ അബ്ദുള്‍ കലാമിനേയും അധസ്ഥിത ജനവിഭാഗങ്ങളുടെ ആവേശമായ രാമനാഥ് കോവിന്ദയേയും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുന്നതിലൂടെ ബിജെപിയുടെ നിലപാടാണത്രെ വ്യക്തമാകുന്നത്. സമരസതയാണത്‌പെ ബിജെപിയുടെ അടിസ്ഥാന നിലപാട്.

അബ്ദുള്‍ കലാം

അബ്ദുള്‍ കലാം

ഒരു മുസ്ലീം സ്വത്വം ഒരിക്കലും ഉയര്‍ത്തിപ്പിടിക്കാത്ത ആളാണ് എപിജെ അബ്ദുള്‍ കലാം. അങ്ങനെയുള്ള കലാമിനെ എങ്ങനെയാണ് കെ സുരേന്ദ്രന്‍ ദേശീയ മുസ്ലീം എന്ന് വിശേഷിപ്പിക്കുക! ചോദ്യങ്ങള്‍ അനവധിയാണ്.

ദേശീയ ദുരന്തം

ദേശീയ ദുരന്തം

എപിജെ അബ്ദുള്‍ കലാമിനെ ദേശീയ മുസ്ലീം ആക്കിയ കെ സുരേന്ദ്രന്‍ ഒരു ദേശീയ ദുരന്തം ആണ് എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ അബ്ദുള്‍കലാമിന്റെ മതത്തിന് എന്ത് പ്രസക്തിയാണെന്നും ചോദിക്കുന്നുണ്ട് പലരും.

മതം നോക്കി വിലയിരുത്തുന്നവര്‍

മതം നോക്കി വിലയിരുത്തുന്നവര്‍

ഇത് തന്നെയാണ് സംഘികളുടെ കുഴപ്പം എന്നാണ് മറ്റൊരാള്‍ പറയുന്നത്. ജാതിയും മതവും നോക്കിയേ ആളുകളെ വിലയിരുത്തുകയുള്ളൂ. അബ്ദുള്‍ കലാമിന്റെ കാര്യത്തില്‍ ഇത് വളരെ മോശമായിപ്പോയി എന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.

ദേശീയ മുസ്ലീമും പ്രാദേശിക മുസ്ലീമും

ദേശീയ മുസ്ലീമും പ്രാദേശിക മുസ്ലീമും

ഇതിനിടയില്‍ ചില രസകരമായ ചോദ്യങ്ങളും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ദേശീയ മുസ്ലീമും പ്രാദേശിക മുസ്ലീമും തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് ഒരാളുടെ ചോദ്യം.

ലോക ക്രിസ്ത്യാനി എന്ന് വിളിക്കുമോ...

ലോക ക്രിസ്ത്യാനി എന്ന് വിളിക്കുമോ...

സുരേന്ദ്രന്റെ പോസ്റ്റിനെ പരിഹസിച്ചുകൊണ്ട് ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ദേശീയ മുസ്ലീം എന്ന് പറയാന്‍ പാടില്ലെന്ന് നിയമം ഒന്നും ഇല്ലല്ലോ... ജോസേട്ടനെ ലോക ക്രിസ്ത്യാനി എന്ന് വിളിച്ചവരാണ്!

എണീറ്റേ... എണീക്ക്!!!

എണീറ്റേ... എണീക്ക്!!!

ഇനിയിപ്പോള്‍ സുരേന്ദ്രന്റെ അവസ്ഥ എന്തായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ. മല്ലൂസ് പണി തുടങ്ങിക്കഴിഞ്ഞു.

ദേശീയ മുസ്ലീം... ദേശീയ ദുരന്തം

ദേശീയ മുസ്ലീം... ദേശീയ ദുരന്തം

ഇനിയിപ്പോള്‍ സുരേന്ദ്രനെ കൂടി ആ കൂട്ടത്തില്‍ അങ്ങ് കൂട്ടേണ്ടി വരും. ദേശീയ പുഷ്പം പോലെ ദേശീയ ദുരന്തം!

രണ്ട് വാക്ക്

രണ്ട് വാക്ക്

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി ഇങ്ങനെ മതിയെന്നാണ് ഒരു ട്രോളന്റെ അഭിപ്രായം.

ഇതാണ് ആ പോസ്റ്റ്

ഇതാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പതിനായിരത്തിലധികം ലൈക്കുകളാണ് ഈ പോസ്റ്റിന് കിട്ടിയത്

English summary
K Surendran's remark about APJ Abdul Kalam makes controversy
Please Wait while comments are loading...