മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലെന്ന് സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. രാഷ്ട്രപതിക്ക് ഓണറി ഡി-ലിറ്റ് നല്കാതിരിക്കാന് പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുറന്ന് പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായെന്ന് കെ സുരേന്ദ്രന് ആരോപിച്ചു.
വി സിയുടെ കത്ത് ലഭിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും എന്നാല്‍ തനിക്ക് മറുപടി ലഭിച്ചില്ലെന്നുമുള്ള ഗവര്‍ണറുടെ ആരോപണം ഗുരുതരമാണ്. ഇതിന് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും സുരേന്ദ്രന് പറഞ്ഞു.
രാഷ്ട്രപതിയുടെ ഡി-ലിറ്റ് ചര്‍ച്ച ചെയ്യാന്‍ സിന്‍ഡിക്കേറ്റ് വിളിക്കേണ്ടതില്ലെന്ന് കേരള വി സിയോട് പറഞ്ഞത് ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ, സര്‍ക്കാരുമായുള്ള കൂട്ടുക്കച്ചവടത്തെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ക്ക് പോലും ഇനി സംശയമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് ചൂട്ടുപിടിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്തെ കെടുകാര്യസ്ഥത ഗവര്‍ണര്‍ തുറന്ന് കാണിച്ചുവെന്നും കേരളത്തിന്റെ ഭാവി തലമുറയെ ഇരുട്ടിലാക്കുന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. ഗവര്‍ണറെ പുകച്ച് പുറത്ത് ചാടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'സര്‍വ്വകലാശാലകളെ പൂര്‍ണമായും രാഷ്ട്രീയവത്ക്കരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. വൈസ് ചാന്‍സലറുടെ ഭാഷ കണ്ട് താന്‍ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നുമുള്ള ഗവര്‍ണറുടെ പ്രതികരണം ഈ സര്‍ക്കാര്‍ അര്‍ഹിക്കുന്ന സര്‍ട്ടിഫിക്കറ്റാണ്,' കെ സുരേന്ദ്രന് പറഞ്ഞു.
ഇങ്ങനെയൊരു വൈസ് ചാന്‍സിലര്‍ കേരളത്തില്‍ മാത്രമേ ഉണ്ടാകൂവെന്നും രണ്ട് വരി എഴുതാനറിയാത്ത, സി പി ഐ എമ്മിന് കുഴലൂത്ത് നടത്തുന്ന വി സിമാരാണ് നമ്മുടെ കുട്ടികളുടെ ഭാവി തീരുമാനിക്കുന്നതെന്നും സുരേന്ദ്രന് പരിഹസിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നല്‍കാനുള്ള തന്റെ ശുപാര്‍ശ തള്ളിയെന്ന് ഗവര്‍ണര്‍ തന്നെയാണ് ഇന്ന് വെളിപ്പെടുത്തിയത്. രാഷ്ട്രപതിയെ ആദരിക്കണമെന്ന് കേരള സര്‍വകലാശാലയുടെ വി സിയോട് ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുകൂല മറുപടിയല്ല ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയെ ആദരിക്കണമെന്ന്് പറഞ്ഞപ്പോള്‍ പറ്റില്ലെന്നായിരുന്നു വി സിയുടെ മറുപടിയെന്നും ഇത് കേട്ട് താന്‍ ഞെട്ടിപ്പോയെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
സിന്ഡിക്കേറ്റ വിളിക്കണമെന്ന നിര്‍ദേശം ധിക്കരിച്ച വിസി നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ശുപാര്‍ശ തള്ളിയത്. പിന്നില്‍ ഇടപെടലുണ്ടായെന്ന് വി സി തന്നെ സമ്മതിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിളിച്ചെങ്കിലും സംസാരിക്കാനായില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ചാന്‍സലറുടെ ശുപാര്‍ശ ധിക്കരിച്ച് എഴുതിയ കത്തിലെ ഭാഷ അത്യന്തം ലജ്ജാകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
രണ്ട് വരി തെറ്റില്ലാതെ എഴുതാന്‍ വിസിക്ക് അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ നയിക്കുന്നവരുടെ അവസ്ഥ. വിസി മറ്റാരുടെയോ നിര്‍ദേശം കേള്‍ക്കുന്നതായിട്ടാണ് തോന്നുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് നല്‍കാനുള്ള തീരുമാനം തള്ളിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം












Click it and Unblock the Notifications