കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവ് സുരേന്ദ്രന്‍ ബീഫ് തിന്നോ; കെ സുരേന്ദ്രന്‍ തന്നെ പറയുന്നു!

  • By Muralidharan
Google Oneindia Malayalam News

ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ് എന്ന പേരില്‍ കെ സുരേന്ദ്രന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. അത് മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത്. ഗോവധത്തെ എതിര്‍ക്കുകയും ബീഫ് തിന്നുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എന്ന് പറഞ്ഞായിരുന്നു ഇത്.

എന്നാല്‍ താന്‍ ബീഫ് കഴിച്ചിട്ടില്ല എന്ന് പറഞ്ഞ് കെ സുരേന്ദ്രന്‍ തന്നെ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ തനിക്കെതിരെ നടന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ വാസ്തവം തുറന്നുപറഞ്ഞത്. തനിക്കെതിരായ ആരോപണങ്ങള്‍ അങ്ങ് ദില്ലിയില്‍ പോലും വൈറലായിരുന്നു എന്നും സുരേന്ദ്രന്‍ പറയുന്നു.

താന്‍ കഴിച്ചത് പൊറോട്ടയും ഉള്ളിക്കറിയും

താന്‍ കഴിച്ചത് പൊറോട്ടയും ഉള്ളിക്കറിയും

തെരഞ്ഞെടുപ്പു പ്രചാരണ സമയത്തെന്നോ തട്ടുകടയില്‍ നിന്നും വാങ്ങിക്കഴിച്ച ഉള്ളിക്കറിയും പൊറോട്ടയും സോഷ്യല്‍ മീഡിയയില്‍ ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ് എന്നു പറഞ്ഞു ഡെല്‍ഹി വരെ വൈറലായിരുന്നു - കെ സുരേന്ദ്രന്‍ പറയുന്നത് ഇങ്ങനെ.

ജീവിതത്തില്‍ ഇന്ന് വരെ കഴിച്ചിട്ടില്ല

ജീവിതത്തില്‍ ഇന്ന് വരെ കഴിച്ചിട്ടില്ല

അതിലെ അതിശയോക്തി എന്താണെന്നു ചോദിച്ചാല്‍ ഞാന്‍ തെരഞ്ഞെടുപ്പു സമയത്ത് സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ എന്നതും ജീവിതത്തില്‍ ബീഫ് കഴിച്ചിട്ടില്ല എന്നതുമാണ്.

ഇരുപത് പശുക്കള്‍ വീട്ടിലുണ്ട്

ഇരുപത് പശുക്കള്‍ വീട്ടിലുണ്ട്

ഇതു പോലെ ഇരുപതു പശുക്കളെ എന്റെ വീട്ടില്‍ വളര്‍ത്തി പരിപാലിക്കുന്നുണ്ട്. - ഫേസ്ബുക്കിലെ ഫോട്ടോയ്ക്ക് സുരേന്ദ്രന്റെ അടിക്കുറിപ്പ്.

ബീഫ് വിവാദൃത്തെക്കുറിച്ച്

ബീഫ് വിവാദൃത്തെക്കുറിച്ച്

ഇന്ത്യയില്‍ ബീഫ് (പശു, കാള, പശുകിടാവ്) ഇവയുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. അതില്‍ നിന്നും ബീഫ് കയറ്റുമതി നരേന്ദ്ര മോദി ഗവണ്മെന്റിന്റെ ആദ്യ വര്‍ഷം 15.4 % കൂടിയിട്ടുണ്ട് എന്ന് പറയുന്നതില്‍ സത്യമേതുമില്ല - ഇതാണ് കെ സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ ഇത് ശരിയാണോ

കയറ്റി അയക്കുന്നത് ബീഫല്ലേ

കയറ്റി അയക്കുന്നത് ബീഫല്ലേ

എരുമ, പോത്ത്, ആട്, ചെമ്മരിയാട്, ഇവയുടെ മാംസം കയറ്റി അയക്കുന്നതില്‍ വിലക്കൊന്നുമില്ല. ഇന്ത്യയില്‍ പത്തു സംസ്ഥാനങ്ങളില്‍ മാത്രമാണ് അറവുശാല അനുവദനീയമായിട്ടുള്ളത്. ഈ സംസ്ഥാനങ്ങള്‍ക്കു മാത്രമേ ബീഫ് (മുകളില്‍ പറഞ്ഞിരിക്കുന്നവ മാത്രം, ഗോമാംസമില്ല) കയറ്റിയയക്കാന്‍ അനുമതിയുള്ളൂ.

അഭ്യാസങ്ങള്‍ വെറുതെ

അഭ്യാസങ്ങള്‍ വെറുതെ

കേരളത്തിലെ ബീഫിന്റെ മേലുള്ള അഭ്യാസങ്ങള്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലേ? ബീഫില്‍ സോളാറും ബാറും തുടങ്ങി എല്ലാ അഴിമതികളും മറച്ചു ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് ഒളിച്ചുകളി മാത്രമാണ് എന്നും കെ സുരേന്ദ്രന്‍ പറയുന്നു.

English summary
K Surendran writes about his beef eating controversy in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X