എന്താണീ മതേതര യോഗ? പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ച് സുരേന്ദ്രൻ!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: യോഗദിനത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. യോഗയെ മതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ചെറുക്കണമെന്നായിരുന്നു പിണറായി വിജയൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രൻ വിമർശനം ഉന്നയിച്ചത്. സത്യത്തില്‍ എന്താണീ മതേതര യോഗ? എന്ന് ചോദിച്ചുകൊണ്ടാണ് സുരേന്ദ്രൻ ഫേസല്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ഇങ്ങനെ പോയാല്‍ നാളെ മതേതര തക്കാളി മതേതര വെണ്ടക്ക എന്നൊക്കെ പറയേണ്ടി വരില്ലേ?എന്നും സുരേന്ദ്രൻ ചേദിക്കുന്നു. ഭാരതീയ ആചാര്യൻമാർ ചിട്ടപ്പെടുത്തിയതുകൊണ്ട് അത് ഇന്ത്യക്കാർക്കു മാത്രമുള്ളതോ ഹിന്ദുക്കൾക്കു മാത്രം അവകാശപ്പെട്ടതാണെന്നോ ആരെങ്കിലും എവിടെയെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോ? ലോകം ഇന്നനുഭവിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ ശാസ്ത്രസത്യങ്ങളിൽ പലതും പതിനായിരക്കണക്കിനു വർഷം മുൻപ് ഭാരതം സംഭാവന ചെയ്തതാണ്. അതിനർത്ഥം ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്ന് നമുക്കൊന്നും ലഭിച്ചില്ലെന്നല്ല. ശാസ്ത്രത്തിന് ജാതിയോ മതമോ മററതിർ വരൻപുകളോ ഇല്ല. ലോകം ഇപ്പോഴാണ് ഇത്ര പ്രാധാന്യത്തോടെ യോഗ അംഗീകരിക്കാൻ തുടങ്ങിയത്. അതിന് അന്താരാഷ്ട്ര യോഗദിനാചരണം നിമിത്തമായി എന്നത് ശരിയാണ്. ഭാരതത്തിൽ ഉടലെടുത്തതിനെല്ലാം ഭാരതീയമായ രീതികളുണ്ടാവുന്നത് സ്വാഭാവികം മാത്രമാണെന്നും അദ്ദഹം പറഞ്ഞു.

K Surendran

ചില സംസ്കൃത ശ്ലോകങ്ങളെല്ലാം ചൊല്ലുന്നത് അത്കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വേണ്ടിടത്തേ മതേതരത്വം പറയുന്നതിൽ കാര്യമുള്ളൂ. യോഗയും ആയുർവേദവും കഥകളിയും കർണ്ണാടകസംഗീതവുമൊക്കെ ശീലമാക്കുന്നവർ ചൊല്ലുന്ന ശ്ളോകങ്ങളും പാട്ടുകളുമൊക്കെ ആരെങ്കിലും വേറൊരു കണ്ണോടെ കാണാറുണ്ടോ? മതേതര നിലപാട് വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഭരണനിർവഹണത്തിലുമാണ് പുലർത്തേണ്ടത്. ഇങ്ങനെ പോയാൽ നാളെ മതേതര തക്കാളി മതേതര വെണ്ടക്ക എന്നൊക്കെ പറയേണ്ടി വരില്ലേ? എന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിക്കുന്നു.

English summary
K Surendran's facebook post against Pinarayi Vijayan's statement
Please Wait while comments are loading...