Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീധരൻപിള്ളയെ വെട്ടിലാക്കി തന്ത്രി കണ്ഠര് രാജീവര്; നിയമോപദേശം തേടിയിട്ടില്ല, ക്ഷോഭത്തോടെ തന്ത്രി...

ശബരിമല: സന്നിധാനത്ത് സ്ത്രീകൾ പ്രവേശിച്ചാൽ നടയടക്കുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിൽ വെട്ടിലായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. "തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബിജെപിയിലുണ്ട്. അല്ലെങ്കില്‍ അതിന്റെ സംസ്ഥാന അധ്യക്ഷനിലുണ്ട്. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തില്‍ ഒരാള്‍ ഞാനായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. ഞാന്‍ വിളിച്ച അവസരത്തില്‍ പറഞ്ഞു. തിരുമേനീ, തിരുമേനി ഒറ്റയക്കല്ല. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. ഇത് കോടതിയലക്ഷയത്തില്‍ നില്‍ക്കില്ല.കോടതി വിധി ലംഘിച്ച തിരുമേനി ഒറ്റയ്ക്കല്ല കോടതിലക്ഷ്യം നില്‍ക്കില്ല" .

എന്നായിരുന്നു കോഴിക്കോട് യുവമോര്‍ച്ചയുടെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിൽ തന്ത്രിയെ പരാമർശിച്ചുകൊണ്ട് ശ്രീധരൻ പിള്ള പ്രസംഗിച്ചത്. എന്നാൽ എങ്ങിനെയൊരു ഉപദേശം താൻ തേടിയിട്ടില്ലെന്ന വാദവുമായി തന്ത്രി കണ്ഠര് രാജീവര് രംഗത്തെത്തുകയായിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുന്നത് സംബന്ധിച്ച് താന്‍ ആരോടും നിയമോപദേശം തേടിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Kandararu Rajeevaru

യുവതികള്‍ സന്നിധാനത്തിന് അടുത്തുവരെ എത്തിയ സാഹചര്യത്തിലാണ് തന്ത്രി നട അടച്ചിടുന്ന കാര്യം ഫോണില്‍ വിളിച്ച് ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്കുണ്ടായതിവനാൽ കനത്ത പോലീസ് സുരക്ഷയിലായിരുന്നു തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+