• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കൊലക്കത്തിയിലേക്ക് സിയാദ് മറിഞ്ഞ് വീഴുകയായിരുന്നെന്ന് എഡിറ്റോറിയൽ എഴുതിയാലും അത്ഭുദമില്ല'

കൊല്ലം;കായംകുളത്തെ സിപിഎം പ്രവർത്തകനായ സിയാദിന്റെ കൊലപാതകത്തിൽ കോൺഗ്രസിനേയും മാധ്യമങ്ങളേയും രൂക്ഷമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ഇവിടുത്തെ വലതുപക്ഷ മാധ്യമങ്ങള്‍ ചേര്‍ന്നു വെള്ളരിപ്രാവിന്റെ മേലങ്കിയണിയിച്ച ചെന്നായ്ക്കളാണ് കോണ്‍ഗ്രസ് എന്നത് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് കടകംപള്ളി പറഞ്ഞു.

കമ്യൂണിസ്റ്റുകാരന്‍ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയാകുമ്പോള്‍ മൗനം പാലിക്കുന്ന മാധ്യമങ്ങളുള്ള നമ്മുടെ നാട്ടില്‍ അന്തിച്ചര്‍ച്ചയ്ക്കുള്ള വിഷയം പോലുമാവാതെ ഈ നിഷ്ടൂരകൃത്യവും തമസ്കരിക്കപ്പെടുവാന്‍ തന്നെയാണ് സാധ്യത. കൊലക്കത്തിയുടെ മുകളിലേക്ക് സഖാവ് സിയാദ് മറിഞ്ഞുവീഴുകയായിരുന്നു എന്ന് എഡിറ്റോറിയല്‍ എഴുതിയാല്‍ പോലും അത്ഭുതമില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കടകംപള്ളി പ്രതികരിച്ചു. അദ്ദേഹത്തിൻറെ പോസ്റ്റ് വായിക്കാം.

"എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്..." കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന കായംകുളത്തെ സിപിഐഎം പ്രവർത്തകനായ സിയാദ് അവസാനമായി കോണ്‍ഗ്രസ് അക്രമികൾക്ക് മുന്നിൽ കേണപേക്ഷിച്ചത് ഇങ്ങനെയാണ്.

cmsvideo
  Shafi Parambil Blames CM Pinarayi Vijayan for Periya Case | Oneindia Malayalak

  പൊതുപ്രവർത്തകനായിരുന്ന സിയാദ് മത്സ്യവ്യാപാരം നടത്തുന്ന ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് ഭാര്യയോടൊപ്പം ഭക്ഷണം ഉണ്ടാക്കി, കോവിഡ് ക്വാറന്റൈയിൻ കേന്ദ്രത്തിൽ എത്തിച്ചു മടങ്ങുമ്പോഴാണ് കോണ്‍ഗ്രസ് ആസൂത്രിതമായി കൊലക്കത്തിക്ക് ഇരയാക്കിയത്. ക്വാറന്റൈയിനില്‍ കഴിയുന്നവർക്ക് ആഹാരമെത്തിച്ച് തിരികെവരുന്നതും കാത്തിരുന്ന മക്കളായ അഞ്ചുവയസുകാരി ഐഷയുടേയും ഒരു വയസായ ഹൈറയുടേയും മുന്നിലേക്ക് വെള്ളത്തുണിയിൽ പൊതിഞ്ഞു കൊണ്ടുവന്നത് പിതാവിന്റെ ചേതനയറ്റ ശരീരമാണ്.

  ഇവിടുത്തെ വലതുപക്ഷ മാധ്യമങ്ങള്‍ ചേര്‍ന്നു വെള്ളരിപ്രാവിന്റെ മേലങ്കിയണിയിച്ച ചെന്നായ്ക്കളാണ് കോണ്‍ഗ്രസ് എന്നത് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. കമ്യൂണിസ്റ്റുകാരന്‍ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയാകുമ്പോള്‍ മൗനം പാലിക്കുന്ന മാധ്യമങ്ങളുള്ള നമ്മുടെ നാട്ടില്‍ അന്തിച്ചര്‍ച്ചയ്ക്കുള്ള വിഷയം പോലുമാവാതെ ഈ നിഷ്ടൂരകൃത്യവും തമസ്കരിക്കപ്പെടുവാന്‍ തന്നെയാണ് സാധ്യത. കൊലക്കത്തിയുടെ മുകളിലേക്ക് സഖാവ് സിയാദ് മറിഞ്ഞുവീഴുകയായിരുന്നു എന്ന് എഡിറ്റോറിയല്‍ എഴുതിയാല്‍ പോലും അത്ഭുതമില്ല.അന്ത്യാഭിവാദ്യങ്ങള്‍ സഖാവേ, മന്ത്രി കുറിച്ചു.

  കൊലപാതകത്തിൽ കായംകുളം നഗരസഭാ കൗൺസിലർ നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനിടെ പരിക്കേറ്റ പ്രതി വെറ്റ മുജീബിനെ വീട്ടില്‍ എത്തിച്ചത് നിസാമായിരുന്നു.

  'ഇതു പഴയ കേരളമല്ല, താങ്കളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കും';കെ സുരേന്ദ്രൻ

  'മോദി വെറും വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ്,ഇന്ത്യ കൈവിട്ടുപോകുന്നുവെന്ന് തോന്നിയപ്പോഴെത്തിയ അവതാരം'

  കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

  സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് കോഴിക്കോട് മാവൂര്‍ സ്വദേശി, ആകെ മരണം 183 ആയി

  English summary
  Kadakampally surendran about kayamkulam siyadh's murdaer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X