Get Updates
Get notified of breaking news, exclusive insights, and must-see stories!

കടമക്കുടി കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ വായ്പ? യുവതിയുടെ ഫോണിൽ ഭീഷണി സന്ദേശം

കൊച്ചി: കടമക്കുടിയിൽ കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽ അകപ്പെട്ടതാണെന്ന് സംശയം. ലോൺ മുടങ്ങി എന്നാരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ യുവതിയുടെ ഫോണിൽ നിന്ന് ലഭിച്ചു. ഓൺലൈൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചതായും വിവരമുണ്ട്.

കടമക്കുടി സ്വദേശി നിജോ, ഭാര്യ ശിൽപ, മക്കളായ ഏബൽ, ആരോൺ എന്നിവരെ ഇന്നലെ രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു.

death

ആത്മഹത്യയുടെ കാരണം സാമ്പത്തിക പ്രതിസന്ധി ആണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓൺലൈൻ ആപ്പ് വഴിയുള്ള ലോൺ കെണിയാണ് ആത്മ​ഗഹത്യയ്ക്ക് പിന്നിലെന്ന സംശയത്തിലേക്ക് എത്തിയത്,

തുടർന്ന് വിശദമായ അന്വേഷണത്തിലേയ്ക്ക് പോലീസ് കടന്നു. തിരിച്ചടവ് മുടങ്ങിയതിലുള്ള ഭീഷണി സന്ദേശങ്ങൾ ശിൽപയുടെ ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ശിൽപ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു, കഴിഞ്ഞ ദിവസമായിരുന്നു ശിൽപ വിദേശത്ത് നിന്ന് അവധിയ്ക്ക് നാട്ടിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+