കലാഭവന്‍ മണിക്ക് നീതി ഇല്ല!!പ്രതികളെ രക്ഷപ്പെടുത്താന്‍ പോലീസും? അന്വേഷണം അവസാനിപ്പിക്കുന്നു!!
കേസില്‍ സിബിഐ അന്വേഷണം ഉണ്ടാകില്ലെന്നും വിവരങ്ങളുണ്ട്. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിട്ടില്ല.
തിരുവനന്തപുരം: പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പ്രത്യേക അന്വേഷണ സംഘം അവസാനിപ്പിക്കുന്നു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. മണിയുടെ മരണത്തിലെ ദുരൂഹത ഇതുവരെ അവസാനിച്ചിട്ടില്ല. മരണത്തില്‍ മണിയുടെ സുഹൃത്തുക്കളായ ചിലര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു.
കേസില്‍ സിബിഐ അന്വേഷണം ഉണ്ടാകില്ലെന്നും വിവരങ്ങളുണ്ട്. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിട്ടില്ല.

ദുരൂഹത അവസാനിക്കുന്നില്ല
മണിയുടെ അസ്വാഭാവിക മരണത്തില്‍ ദുരൂഹത ഉണ്ടായിരുന്നു. എന്നാല്‍ അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ശാസ്ത്രീയമായ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം കേസന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.

പോലീസ് നിലപാട്
കേസുമായി ബന്ധപ്പെട്ട് പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളൊഴിച്ചാല്‍ മറ്റൊന്നും തന്നെ ലഭിച്ചിട്ടില്ല. ഈ തെളിവുകള്‍ മരണത്തിലെ അസ്വാഭാവികത തെളിയിക്കാന്‍ പോന്നതുമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇതുവരെ കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച ശേഷം കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. കേസ് സിബിഐ അന്വേഷിക്കട്ടെ എന്നാണ് പോലീസിന്റെ നിലപാട്.

സര്‍ക്കാര്‍ സിബിഐ സമീപിച്ചു
അതേസമയം മണിയുടെ കേസ് ഏറ്റെടുക്കുന്നതില്‍സിബിഐക്ക് താത്പര്യമില്ലെന്നാണ് വിവരം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐയെ സമീപിച്ചിരുന്നെങ്കിലും സിബിഐയുടെ പ്രതികരണം നെഗറ്റീവ് ആയിരുന്നുവെന്നാണ് സൂചനകള്‍. കേസില്‍ സിബിഐ അന്വേഷണത്തിന് സാഹചര്യമില്ലെന്നാണ് സിബിഐ നിലപാട്.

കോടതിയിലേക്ക്
അതേസമയം കേസ് അവസാനിപ്പിക്കുന്നതിനെതിരെ മണിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പോലീസ് പരാജയമാണെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പ്രതികരിച്ചു. പോലീസില്‍ വിശ്വാസമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു. കോടതി വഴി നീതി തേടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുരൂഹത അവസാനിക്കാതെ
വിഷാംശം ഉള്ളില്‍ ചെന്നാണ് മണി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മണിയുടെ ആന്തരികാവയവങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇതില്‍ ബാഹ്യ ഇടപെടല്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും ഇതില്‍ നിന്നും തെളിവ് ലഭിച്ചിട്ടില്ല.

വിശ്വസിക്കാനാവാതെ
മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്. പാഡി റെസ്റ്റ് ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നായിരുന്നു വിവരങ്ങള്‍. എന്നാല്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു.












Click it and Unblock the Notifications