കലാഭവൻ മണിയെ കൊല്ലാനും ദിലീപോ?ദിലീപിനെതിരെ സിബിഐ അന്വേഷണവും,സഹോദരന്റെ വെളിപ്പെടുത്തൽ

  • By: ലോറ ജെയിംസ്
Subscribe to Oneindia Malayalam

തൃശൂർ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരെ പുതിയ ആരോപണങ്ങൾ. നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ദിലീപിനെതിരെ ആരോപണമുയർന്നിരിക്കുന്നത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദിലീപിനെയും ചോദ്യം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

മകന്റെ വിവാഹത്തിൽ പങ്കെടുക്കണം,അസുഖബാധിതരായ മാതാപിതാക്കളെ കാണണം!ജാമ്യത്തിൽ ഇളവ് തേടി മദനി

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നിലവിൽ സിബിഐയാണ് അന്വേഷിക്കുന്നത്. നേരത്തെ സിനിമാരംഗത്തെ പല പ്രമുഖർക്കെതിരെയും മണിയുടെ കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനാണ് ദിലീപിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം സഹോദരൻ സിബിഐയെ അറിയിച്ചിട്ടുണ്ട്. സഹോദരൻ ആവശ്യപ്പെട്ട പ്രകാരം സിബിഐ ദിലീപിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.

കലാഭവൻ മണിയുടെ മരണം...

കലാഭവൻ മണിയുടെ മരണം...

2016 മാർച്ച് ആറിനാണ് നടനും നാടൻപാട്ട് കലാകരനുമായ കലാഭവൻ മണി മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നത്. തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരുന്നു.

ദിലീപിനെതിരെ...

ദിലീപിനെതിരെ...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെയാണ് മണിയുടെ മരണത്തിലും അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന ആവശ്യമുവായി സഹോദരൻ രംഗത്തെത്തിയിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെയുള്ള സംശയം നേരത്തെ പോലീസിനെ അറിയിച്ചിരുന്നെങ്കിലും പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും...

ഭൂമി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും...

അന്തരിച്ച നടൻ കലാഭവൻ മണിക്ക് ദിലീപുമായി ഭൂമി ഇടപാടുകളും സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നുവെന്നാണ് സഹോദരൻ പറയുന്നത്. ഇക്കാരണത്താൽ മരണവുമായി ബന്ധപ്പെട്ട് ദിലീപിനെയും അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നാണ് ആവശ്യം.

മരിച്ചതിന് ശേഷം...

മരിച്ചതിന് ശേഷം...

അടുത്ത സുഹൃത്തായ കലാഭവൻ മണി മരിച്ചിട്ട് ദിലീപ് ഒരേ ഒരു തവണ മാത്രമാണ് മണിയുടെ വീട്ടിലെത്തിയതെന്നും സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

സിബിഐയെ അറിയിച്ചു...

സിബിഐയെ അറിയിച്ചു...

നിലവിലെ സാഹചര്യത്തിൽ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദിലീപിനെയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സഹോദരൻ സിബിഐയെ അറിയിച്ചിട്ടുണ്ട്.

സിബിഐ അന്വേഷണം...

സിബിഐ അന്വേഷണം...

മണിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരൻ ദിലീപിനെതിരെ സംശയം പ്രകടിപ്പിച്ചത് സിബിഐ ഗൗരവത്തോടെയാണ് കാണുന്നത്. ദിലീപിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മണിക്ക് വിഷമമുണ്ടായിരുന്നു...

മണിക്ക് വിഷമമുണ്ടായിരുന്നു...

ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹത്തിന് പ്രധാനമായും ചുക്കാൻ പിടിച്ചത് ദിലീപിന്റെ ഉറ്റസുഹൃത്തായ കലാഭവൻ മണിയായിരുന്നു. മഞ്ജു വാര്യരും ദിലീപും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തിയതിൽ കലാഭവൻ മണി വളരെയധികം വിഷമിച്ചിരുന്നുവെന്നും സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ദിലീപിനെതിരെ...

ദിലീപിനെതിരെ...

നടിയെ ആക്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ദിലീപിനെതിരെ സിബിഐ അന്വേഷണം കൂടി വരുന്നതോടെ അദ്ദേഹത്തിന് കുരുക്ക് മുറുകുകയാണ്. മണിയുമായി ദിലീപിനുണ്ടായിരുന്ന സാമ്പത്തിക, ഭൂമി ഇടപാടുകളെ കുറിച്ചാണ് സിബിഐ ആദ്യം അന്വേഷിക്കുന്നത്.

English summary
kalabhavan mani's brother allegations against dileep.
Please Wait while comments are loading...