Get Updates
Get notified of breaking news, exclusive insights, and must-see stories!

കളമശ്ശേരി സ്ഫോടനം: സർവകക്ഷി യോ​ഗം വിളിച്ച് മുഖ്യമന്ത്രി; യോ​ഗം തിങ്കളാഴ്ച രാവിലെ

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സർവകക്ഷി യോ​ഗം വിളിച്ച് മുഖ്യമന്ത്രി. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിയലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ആണ് സർവ്വകക്ഷിയോ​ഗം ചേരുക. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവകക്ഷി യോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കളമശ്ശേരിയിലെ സ്ഫോടനം അങ്ങേയറ്റം ദൗർഭാ​ഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു, മറ്റ് വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും എറണാകുളത്തുള്ള പോലീസ് ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ഡി ജി പി എറണാകുളത്തേക്ക് തിരിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Kalamassery

ഡൽഹിയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. തിരുവനന്തപുരത്ത് എത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടേക്കും.

അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആകെ വ്യാപക പരിശോധന നടക്കുകയാണ്, സംസ്ഥാനത്ത് ആളുകൾ കൂടുന്നിടത്തെല്ലാം പോലീസും സുരക്ഷ ഉദ്യോ​ഗസ്ഥരും പരിശോധന ശക്തമാക്കി. തലസ്ഥാനത്ത് ടെക്നോ പാർക്കിൽ അടക്കം സുരക്ഷ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുകയാണ്. സേനയിലെ മുഴുവൻ ഉദ്യോ​ഗസ്ഥരും ജോലിക്കെത്തണം എന്ന് ക്രംസമാധാന ചുമതലയുള്ള എ ഡി ജി പി നിർദ്ദേശം നൽകി.

അതേസമയം. കളമശ്ശേരി സംഭവത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
'' സമൂഹമാധ്യമങ്ങൾ നിരീക്ഷണത്തിലാണ്. മതസ്പർദ്ധ, വർ​ഗീയ വിദ്വേഷം എന്നിവ വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്''.- പോസ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.

ഞായറാഴ്ച രാവിലെ 9.45 ഓടെയാണ് യഹോവായ സാക്ഷികളുടെ കൺവെൻഷൻ നടന്ന സമ്ര കൺവെൻൽഷൻ സെന്ററിൽ സ്ഫോടനം ഉണ്ടായത്. 2500 ഓളം പേരാണ് സ്ഫോടന സമയത്ത് കൺവെൻഷൻ സെന്ററിലുണ്ടായത്. സ്ഫോടനത്തചിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.. കൊച്ചി വിമാനത്താവളത്തിന് 22 കിലോമീറ്റർ അകലെയാണ് സമ്ര കൺവെൻഷൻ സെന്റർ.

പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും അടക്കം മുഴുവൻ ജീവനക്കാരും അടിയന്തരം ആയി ജോലിയിൽ ഹാജർ ആകണമെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+