തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത നാല് പ്രതികള്‍ക്ക് ജീവപര്യന്തം...
കൊച്ചി: കളമശേരിയില്‍ തമിഴ് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേിസില്‍ നാല് പ്രതികള്‍ക്ക് ജീവപരന്ത്യം. 2014 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികളെ ജോലിക്കെന്ന പേരില്‍ വിളിച്ചുകൊണ്ട് പോയ സംഘം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
ആദ്യനാലു പ്രതികള്‍ക്ക് ജിവപര്യന്തവും 55,500 രൂപ പിഴയുമാണ് എറണാകുളം ജില്ലാകോടതി വധിച്ചിരിക്കുന്നത്. പ്രതികളില്‍ നിന്ന് ഈടാക്കുന്ന തുക ഇരയ്ക്ക് കൈമാറാനും കോടി ഉത്തരവിട്ടു. കങ്ങരയ്ക്കല്‍ വികെസി കോളനിയില്‍ അതുല്‍ പി ദാവകരന്‍(23) എടത്തട മരുതക്കാട് മുഗള്‍ കൊല്ലറ വീട്ടില്‍ അനീഷ്(29), എടത്തല മണലിമുക്ക് പാറയില്‍ മനു(22) വടകോട് മുണ്ടക്കല്‍ വീട്ടില്‍ നിയാസ് എന്നിവര്‍ക്കാണ് ജീവപര്യന്തം ലഭിച്ചത്.

പ്രതികള്‍ ജോലിക്കെന്ന പേരില്‍ തമിഴ്‌നാട് സ്വദേശികളെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കളമേശ്ശേരി സൈബര്‍ സിറ്റിയുടെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഇവരെ വിളിച്ചുവരുത്തി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കൂടെ പ്രായമായ മറ്റൊരു സ്ത്രീകൂടി ഉണ്ടായിരുന്നു. ഇവരെ കെട്ടിയിട്ടാണ് യുവതിയെ പീഡിപ്പിച്ചത്.
പീഡനത്തിന് ശേഷം പ്രതികള്‍ ഇവരുടെ പക്കലുണ്ടായിരുന്ന പണവും ആഭരണങ്ങളും മാബൈല്‍ഫോണും മോഷ്ടിച്ച് കടന്നുകളഞ്ഞു. അസിസ്റ്റന്റ് കമ്മീഷ്ണര്‍ ബിജോ അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ തൃക്കാക്കര പോലീസാണ് പ്രതികളെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതികള്‍ കുടങ്ങിയത്.
Read More:നിമിഷ ഫാത്തിമ ആയത് വിവാഹം കഴിക്കാനല്ല... മതം മാറ്റിയത് ആര്...?
Read More: പെറ്റിയടിക്കുന്നത് പോക്കറ്റ് നിറയ്ക്കാന്‍; ഹൈവേ പോലീസിനെ വിജിലന്‍സ് പൊക്കി...












Click it and Unblock the Notifications