ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കല്ലട ബസ് മറിഞ്ഞു; രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്
പാലക്കാട് : പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്, ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു കല്ലട ട്രാവൽസിന്റെ ബസ് ആണ് മറിഞ്ഞത്. അപകടം സംഭവിക്കുമ്പോൾ 38 പേർ ബസിൽ ഉണ്ടായിരുന്നു. രണ്ട് പേർ മരിണപ്പെട്ടതായാണ് വിവരം.
മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മരിച്ചവരിൽ ഒരാൾ. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ബസിനടിയിൽ പെട്ടവർക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. ഒറ്റപ്പാലം എം എൽ എ കെ പ്രേം കുമാര് സ്ഥലത്ത് എത്തി.
മരണം സംബന്ധിച്ച് അഭ്യൂഹമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് 2 പേർ മരണപ്പെട്ടതായി എം എൽ എ പ്രതികരിച്ചത്. ആദ്യ ഘട്ടത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഇരുവരും മരിച്ചെന്ന് ഔദ്യോഗിതമായി സ്ഥിരീകരിച്ചത്. പരിക്കേറ്റവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് അടുത്തുള്ള ആശുപത്രികളിൽ എത്തിച്ചത്.
ചെർപ്ലശ്ശേരിക്ക് അടുത്താണ് തിരുവാഴിയോട്. ഇവിടെ ഇറക്കത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിൽ തന്നെ മറിയുകയായിരുന്നു.
ഒരു സ്ത്രീയും പുരുഷനും ബസിനയിൽപ്പെട്ടിരുന്നു. ഇവർക്ക് ഗുരുതരമായി പരിക്കേറ്റു.












Click it and Unblock the Notifications