കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"എന്റെ പ്രിയ സഖാവ്"; പിണറായി വിജയന് ആശംസ അറിയിച്ച് സ്റ്റാലിനും കമൽ ഹാസനും

ഇനി വരുന്ന അഞ്ച് വർഷം കേരളം കൂടുതൽ കരുത്തോടെ തിളങ്ങട്ടെ

Google Oneindia Malayalam News

ചെന്നൈ: ചരിത്രമെഴുതി കേരളത്തിൽ ഇടത് സർക്കാർ തുടർഭരണത്തലൂടെ അധികാരത്തിലെത്തിയിരിക്കുകയാണ്. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് നിരവധി പേരാണ് രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ പിണറായി വിജയന് ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അഭിനേതാവും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനും പിണറായിക്ക് ആശംസകളറിയിച്ചു.

'എന്റെ പ്രിയ സഖാവ് പിണറായി വിജയൻ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്. സത്യസന്ധവും പ്രാപ്തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്ന മുൻ​ഗാമിയും വഴികാട്ടിയുമാണ് അദ്ദേഹം. ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഇനി വരുന്ന അഞ്ച് വർഷം കേരളം കൂടുതൽ കരുത്തോടെ തിളങ്ങട്ടെ,' കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

Pinarayi Government

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പിണറായി വിജയന് ആശംസകൾ അറിയിച്ചു. എന്റെ സഹോദരന് ആശംസക ൾ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. അദ്ദേഹത്തിന്റെ ദൃഢ നിശ്ചയവും സ്ഥിരോത്സാഹവും ജനങ്ങൾക്ക് സാമൂഹിക സമത്വത്തിനും സമാധാനത്തിനും അഭിവൃദ്ധിക്കും കാരണമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി പിണറായി വിജയന്‍ തുടര്‍ച്ചയായ രണ്ടാം തവണയും കേരള മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആദ്യം ഘടകക്ഷി നേതാക്കള്‍ പിന്നാലെ അക്ഷരമാല ക്രമത്തിലായിരുന്നു മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

Recommended Video

cmsvideo
Mohanlal about his friendship with Pinarayi vijayan | Oneindia Malayalam

മുഖ്യമന്ത്രി ഉള്‍പ്പടേയുള്ള സിപിഎം, സിപിഐ നിയുക്ത മന്ത്രിമാര്‍ രാവിലെ ആലപ്പുഴ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പുഷ്പാര്‍ച്ച നടത്തിയതിന് ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി തിരുവനന്തപുരത്തേക്ക് തിരിച്ചത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 250 ഓളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

English summary
Kamal haasan congratulate CM Pinarayi Vijayan on his second term in office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X