കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴിലേക്ക് വന്നാല്‍ ഞാന്‍ നിങ്ങളുടെ പിഎ ആകാമെന്ന് പറഞ്ഞ കമല്‍ഹാസന്‍; ഒരു അപൂര്‍വ്വ സൗഹൃത്തിന്റെ കഥ

Google Oneindia Malayalam News

തിരുവനന്തപുരം: മലയാളത്തിന് പുറമെ തമിഴ് ഉള്‍പ്പടേയുള്ള അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവായിരുന്നു നെടുമുടി വേണു. ചുരുക്കം സിനിമകള്‍ മാത്രമാണ് തമിഴില്‍ ചെയ്തിട്ടുള്ളുവെങ്കിലും കമല്‍ഹാസന്‍ ഉള്‍പ്പടേയുള്ള താരങ്ങളുമായി വളരെ അടുത്ത വ്യക്തിബന്ധവും നെടുമുടി വേണുവിനുണ്ടായിരുന്നു.

കമല്‍ ഹാസനൊപ്പം ഇന്ത്യന്‍, വിക്രമിന്റെ കൂടെ അന്യന്‍ തുടങ്ങിയവയാണ് നെടുമുടി വേണുവിന്റെ തമിഴ് ചിത്രങ്ങള്‍. കമല്‍ഹാസന്‍ നെടുമുടി വേണുവിനെ തമിഴില്‍ സജീവമാകാന്‍ വിളിച്ചിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയാണുണ്ടായത്. നിങ്ങള്‍ തമിഴിലേക്ക് വരുമ്പോള്‍ ഞാന്‍ നിങ്ങളുടെ പിഎ ആയി ജോലി ചെയ്യാം എന്നായിരുന്നു അന്ന് കമല്‍ഹാസന്‍ നെടുമുടി വേണുവിനോട് പറഞ്ഞിരുന്നത്.

കുഴപ്പം എന്റേതായിരുന്നു; എന്നെ പുറത്ത് വിട്ടേക്കു എന്ന് പറഞ്ഞു: ബിഗ് ബോസ് വിശേഷവുമായി ഭാഗ്യലക്ഷ്മികുഴപ്പം എന്റേതായിരുന്നു; എന്നെ പുറത്ത് വിട്ടേക്കു എന്ന് പറഞ്ഞു: ബിഗ് ബോസ് വിശേഷവുമായി ഭാഗ്യലക്ഷ്മി

മലയാള സിനിമയിൽ

മലയാള സിനിമയിൽ നിങ്ങൾ എല്ലാ വേഷങ്ങളും ചെയ്തുകഴിഞ്ഞു. ഇനി എന്തു ചെയ്താലും മലയാളിയെ വിസ്മയിപ്പിക്കാനാവില്ല. ഇനി നിങ്ങള്‍ തമിഴിലേക്ക് വരണം. അവിടെ നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍. ധാരാളം പണവും ലഭിക്കും. ഞാൻ നിങ്ങളുടെ പിഎ ആയി ജോലി ചെയ്യാമെന്നുമായിരുന്നു കമല്‍ഹാസന്‍ പറഞ്ഞത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് സാരിയില്‍ തിളങ്ങി ശോഭന: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

കമല്‍ഹാസന്‍ പ്രതികരണം

അതേസമയം നെടുമുടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് ഏറെ വൈകാരികമായ പ്രതികരണമായിരുന്നു കമല്‍ഹാസന്‍ നടത്തിയത്. വിയോഗ വാര്‍ത്ത അറിഞ്ഞിട്ട് അധികം നേരമായില്ല. അതുകൊണ്ട് തന്നെ ദുഃഖം നിയന്ത്രിക്കാനാകുന്നില്ല. നെടുമുടിയുടെ ഒരു ആരാധകനാണ് ഞാന്‍. വേണുസാറിന്റെ ആരാധകനാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തിട്ടുണ്ടെന്നും കമല്‍ ഓര്‍ത്തെടുക്കുന്നു.

തികഞ്ഞൊരു കലാകാരനാണ് അദ്ദേഹം

തികഞ്ഞൊരു കലാകാരനാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് തമിഴ് ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചത്. അങ്ങനെയുള്ള ഒരു നടന്റെ വിയോഗം ഇന്ത്യന് സിനിമ ലോകത്തിന് തന്നെ കനത്ത നഷ്ടമാണ്. അദ്ദേഹത്തെപ്പോലുള്ളൊരു കാലാകാരന്‍ വളരെ അപൂര്‍വമ്മാണ്. ആ അപൂവര്‍തയുടെ വിടവ് നമുക്ക് എന്നും അനുഭവപ്പെടും.

എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും

എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും എന്നെപ്പോലെയുള്ള ആരാധകര്‍ക്കും നെടുമുടി വേണുവിന്റെ വിടവ് അനുഭവപ്പെടും. വേണുവിന് വേണ്ടി എഴുതാനുള്ള കഥകള്‍ എന്റെയുള്ളില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ ഒരുപാട് സംസാരിക്കാന്‍ സാധിച്ചു. എന്റെ സ്‌നേഹം അറിയിക്കാന്‍ സമയം കിട്ടിയെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

 നെടുമുടി വേണുവിനെ അനുസ്മരിച്ച്

അതേസമയം സിനിമ രംഗത്തുള്ള നിരവധി പേരാണ് നെടുമുടി വേണുവിനെ അനുസ്മരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ കൂടേയുള്ള ആദ്യ സിനിമയ്ക്കും അവസാന സിനിമയ്ക്കും വേണുവേട്ടൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ലെന്നാ​ണ് സംവിധായകന്‍ ബിജു കുമാര്‍ ദാമോദരന്‍ അനുസ്മരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഏതാണ്ട് പത്തു ദിവസത്തിനു മുൻപും

ഏതാണ്ട് പത്തു ദിവസത്തിനു മുൻപും വേണുവേട്ടൻ വിളിച്ചിരുന്നു. ഓറഞ്ചു മരങ്ങളുടെ വീട് ഫെസ്റ്റിവലുകളിൽ എങ്ങനെ പോകുന്നു, സംസ്ഥാന ദേശീയ അവാർഡുകൾക്കൊക്കെ അയച്ചിരുന്നോ എന്നൊക്കെയുള്ള അന്വേഷണങ്ങൾ, വേണുവേട്ടൻ ഇതുവരെ സിനിമ കണ്ടില്ലല്ലോ ഓൺലൈൻ ലിങ്ക് തരട്ടെ എന്നു പറഞ്ഞപ്പോൾ വേണ്ട തിയറ്റർ ഒക്കെ തുറന്നിട്ടു നമുക്ക് ഒരു തിയറ്റർ വാടകയ്ക്ക് എടുത്തു ഒന്നിച്ചിരുന്നു കാണാം എന്നായിരുന്നു മറുപടി ..ആ വാക്ക് പാലിക്കാതെ വേണുവേട്ടൻ പോയി.

 വേണുവേട്ടനെ ആദ്യമായി കാണുന്നത്

2000 ൽ ആണ് വേണുവേട്ടനെ ആദ്യമായി കാണുന്നത് . യാതൊരു പരിചയവും ഇല്ലാതെ വീട്ടിലെത്തി സൈറയുടെ സ്‌ക്രിപ്റ്റ് വായിക്കാൻ കൊടുക്കുന്നു . ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും വീട്ടിൽ ചെന്നു കണ്ടപ്പോൾ വേണുവേട്ടൻ പറഞ്ഞു . എനിക്ക് സ്‌ക്രിപ്റ്റ് ഇഷ്ടമായി നമുക്കിത് ചെയ്യാം ..സൈറ സിനിമ ആകുന്നത് 2005 ൽ ആണ് . ആ അഞ്ചു കൊല്ലവും വേണുവേട്ടൻ കൂടെ ഉണ്ട് എന്നതായിരുന്നു ആ സിനിമ ചെയ്യാൻ നൽകിയ ആത്മ ധൈര്യം..പിന്നീട് വേണുവേട്ടൻ നായകൻ ആയ ആകാശത്തിന്റെ നിറം . ആൻഡമാനിലെ ഒരു ചെറിയ ദ്വീപിൽ 23 ദിവസത്തെ ചിത്രീകരണം.

വേണുവേട്ടനും, ഇന്ദ്രജിത്തും, സി .ജെ .കുട്ടപ്പൻ ചേട്ടനും , പട്ടണം റഷീദിക്കയും നിർമാതാവ് അമ്പലക്കര അനിൽ

എല്ലാ ദിവസവും വൈകിട്ട് വേണുവേട്ടനും, ഇന്ദ്രജിത്തും, സി .ജെ .കുട്ടപ്പൻ ചേട്ടനും , പട്ടണം റഷീദിക്കയും നിർമാതാവ് അമ്പലക്കര അനിൽ സാറും ചേർന്ന് പാട്ടും താളവും നിറഞ്ഞ ആഹ്ലാദപൂർണ്ണമായ 23 ദിവസങ്ങൾ. പിന്നീട് പേരറിയാത്തവർ , വലിയ ചിറകുള്ള പക്ഷികൾ. ഒടുവിൽ 2020 ൽ ഓറഞ്ച് മരങ്ങളുടെ വീട് ...അഞ്ചു സിനിമകളാണ് ഒന്നിച്ചു ചെയ്തത്. എന്റെ ആദ്യ സിനിമയിലെ നായകൻ ആയിരുന്നു വേണുവേട്ടൻ. വേണുവേട്ടൻ നായകനായി അഭിനയിച്ച അവസാന സിനിമയും എന്റെ ഒപ്പം. ആദ്യ സിനിമയ്ക്കും അവസാന സിനിമയ്ക്കും വേണുവേട്ടൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല.....ഇഷ്ടപ്പെട്ട ഓരോരുത്തരായി പിൻവാങ്ങുക ആണ്....

Recommended Video

cmsvideo
മലയാളത്തിലെ പ്രതിഭയുടെ ചേതനയറ്റ ശരീരം ഹൃദയഭേദകം ഈ ദൃശ്യങ്ങൾ

English summary
Kamal hassan once assured to be nedumudi venu's PA:a rare friendship story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X