കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സാര്‍... വന്ന് തിന്നൂ, അല്ലെങ്കില്‍ വെടിവച്ച് കൊല്ലൂ; ആര്‍ക്ക് പഠിക്കുന്നു പിണറായി വിജയന്‍

കമല്‍സി ചവറ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍

Google Oneindia Malayalam News

കോഴിക്കോട്: ദേശീയ ഗാനത്തെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത കമല്‍സി ചവറ ആശുപത്രിയില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കമല്‍സി ഇപ്പോഴുള്ളത്.

ആശുപത്രിയില്‍ കമല്‍സിയെ സന്ദര്‍ശിച്ച നദീറിനെ(നദി) പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം. മെഡിക്കല്‍ കോളേജില്‍ നിന്നാണ് നദിയെ പോലീസ് കൊണ്ടുപോയത്. എന്നാല്‍ കമല്‍സിയുമായി ബന്ധപ്പെട്ട കേസില്‍ അല്ല നദിയെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പോലീസിന്റെ വാദം.

തനിക്ക് ഭക്ഷണം വാങ്ങാന്‍ പോയപ്പോഴാണ് നദിയെ കസ്റ്റഡിയില്‍ എടുത്തത്. താന്‍ ആഹാരം വേണ്ടെന്ന് വച്ചുവെന്നാണ് കമല്‍സി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.

പിണറായി സാര്‍, വന്ന് തിന്നൂ അല്ലെങ്കില്‍ വെടിവച്ച് കൊല്ലൂ

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കമല്‍സി ഇത്തരം ഒരു പരാമര്‍ശം നടത്തിയിരിക്കുന്നത്. നദിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നിരാഹാരം തുടങ്ങുന്നതായും കമല്‍സി വ്യക്തമാക്കുന്നുണ്ട്.

കേസുകള്‍ പിന്‍വലിക്കും വരെ നിരാഹാരം

നിരാഹാരം സംബന്ധിച്ച തീരുമാനം താന്‍ ഒറ്റയ്‌ക്കെടുത്തതാണെന്ന് കമല്‍സി വ്യക്തമാക്കുന്നു. കേസുകള്‍ പിന്‍വലിക്കുന്നതുവരേയും കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തുന്നത് വരേയും സമരം തുടരും എന്നും കമല്‍സി വ്യക്തമാക്കുന്നുണ്ട്.

കേസുകള്‍ അനവധി... എന്തിനാണിത്

കമല്‍സിയ്ക്ക് എതിരെ മാത്രമല്ല കേസുള്ളത്. കമല്‍സിയ്ക്ക് വേണ്ടി വാദിച്ച ഷഫീഖ് സുബൈദ ഹക്കാമിനും സുദീപിനും എതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിച്ചുണ്ട്.

ദേശീയ ഗാനത്തെ അധിക്ഷേപിച്ചു?

ദേശീയ ഗാനത്തെ അധിക്ഷേപിച്ചു എന്ന് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ ആയിരുന്നു കമല്‍സിയെ പോലീസ് അറസ്റ്റ് ചെയ്തത്. നോവലിലെ പരമാര്‍ശമാണ് പ്രശ്‌നമെന്നും ഫേസ്ബുക്ക് പോസ്റ്റ് ആണ് പരാധിക്ക് ആധാരമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യദ്രോഹക്കുറ്റം... ഇതെന്ന് നാട്

കമല്‍സിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസം വീണ്ടും ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പിണറായി മിണ്ടാത്തതെന്തേ

പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മാത്രമല്ല, ആഭ്യന്തര വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിന് തന്നെയാണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല.

ആര്‍ക്ക് പഠിക്കുന്ന പിണറായി വിജയന്‍?

പിണറായി വിജയനെതിരെയാണ് ഇപ്പോള്‍ ശക്തമായ പ്രതിഷേധം ഉയരുന്നത്. പാര്‍ട്ടി ഭക്തര്‍ നടത്തുന്ന വിശദീകരണ യജ്ഞവും പിണറായി വിജയനെതിരെയുള്‌ല വികാരത്തിന് ശക്തിപകരുകയാണ്.

English summary
Kamalcy Chavara starts hungers strike in Kozhikode Medical college expressing protest against the arrest of Human Right Activist Nadeer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X