അഴിമതിക്കാരന്‍ ആറുമാസം കൊണ്ട് അഴിമതിക്കാരന്‍ അല്ലാതാകുന്നു!! ഇപ്പോള്‍ നടക്കുന്ന അദ്ഭുതം!

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന ജനരല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. കോട്ടയത്തെ സിപിഎം കേരള കോണ്‍ഗ്രസ് സഖ്യത്തെയാണ് കാനം പരിഹസിച്ചത്. ആറു മാസം കൊണ്ട് ചിലര്‍ അഴിമതി വിമുക്തരാകുന്ന അദ്ഭുതവും സംഭവിക്കുന്നുവെന്ന് കാനം പറഞ്ഞു.

ഒരിക്കല്‍ അഴിമതിക്കാരനായ ആള്‍ ആറുമാസം കൊണ്ട് അഴിമതിക്കാരനല്ലാതാകുന്ന കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നും കാനം വ്യക്തമാക്കി. സമരം നടത്തിയ ശേഷം കുറച്ച് കഴിയുമ്പോള്‍ അവരുടെ തോളില്‍ കൈയ്യിടുന്നതല്ല അഴിമതിക്കെതിരായ സമരമെന്നും കാനം പറഞ്ഞു.

kanam rajendran

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ മാണിയ്ക്ക് സിപിഎം പിന്തുണ നല്‍കിയതില്‍ സിപിഐ കടുത്ത എതിര്‍പ്പാണുള്ളത്. ഇത് പരസ്യമാക്കി സിപിഐ പലതവണ രംഗത്തെത്തുകയും ചെയ്തിരുന്നു.

നേരത്തെ കൊട്ടാരക്കരയില്‍ നടന്ന പരിപാടിയില്‍ സിപിഎമ്മിനെ രൂക്ഷ ഭാഷയില്‍ കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.

കേരള കോണ്‍ഗ്രസ് ഇല്ലെങ്കില്‍ എല്‍ഡിഎഫിന് ശക്തിയില്ലെന്ന ചിന്ത കോംപ്ലക്‌സിന്റെ ഭാഗമാണെന്നാണ് കാനം പറഞ്ഞത്. മാണി വന്നാലെ ശക്തി കൂടൂ എന്ന ചിന്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്‍ഡിഎഫ് നേതാക്കള്‍ക്കെല്ലാം അല്‍ഷിമേഴ്‌സ് വന്നുവെന്ന് ജനം വിശ്വസിക്കില്ലെന്നും കാനം പറഞ്ഞു.

English summary
cpi leader kanam rajendran s indirect criticism to cpm.
Please Wait while comments are loading...