കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ വിമാനത്താവളം വ്യോമയാന ഭൂപടത്തിലേക്ക്; റഡാര്‍ പരിശോധനയ്ക്കായുള്ള പരീക്ഷണപ്പറക്കല്‍ ഞായറാഴ്ച

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനായി പരീക്ഷണവിമാനം ഞായറാഴ്ച വിമാനത്താവളത്തിലെത്തും. വിമാനത്താവളത്തില്‍ ഘടിപ്പിച്ച ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒംനി റേഞ്ച് (ഡിവിഒആര്‍) റഡാര്‍ ഉപകരണം കാലിബ്രേഷനിലൂടെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരീക്ഷണവിമാനം പറത്തുക.

മാണിയെ വേണോ സിപിഐയെ വേണോ?; സിപിഎമ്മില്‍ ആശയക്കുഴപ്പംമാണിയെ വേണോ സിപിഐയെ വേണോ?; സിപിഎമ്മില്‍ ആശയക്കുഴപ്പം

ഒരു പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ധരുമടങ്ങിയ സംഘം എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡ്രോണിയര്‍ വിമാനത്തിലുണ്ടാവും. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്ന വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന് മുകളിലൂടെ പല ഉയരങ്ങളിലും ദിശകളിലുമായി പറന്നാണ് റഡാര്‍ ഉപകരണത്തില്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് പ്രവര്‍ത്തനക്ഷമമാക്കുക.

 airport

കാലിബ്രേഷന്‍ കഴിഞ്ഞാല്‍ മാത്രമേ കമേഴ്ഷ്യല്‍ വിമാനങ്ങള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെ വ്യോമമേഖലയിലേക്ക് കൃത്യമായി പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. വിമാനത്താവളത്തിനു മുകളിലൂടെ കടന്നുപോകുന്ന വിമാനങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറാന്‍ ഇതോടെ റഡാര്‍ സജ്ജമാകും. 112.6 മെഗാഹെട്‌സാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ റഡാര്‍ ഉപകരണത്തിന്റെ തരംഗദൈര്‍ഘ്യം. ഇതില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കുന്നതിന് അനുയോജ്യമായ ഉപകരണങ്ങള്‍ ഇവിടേക്കുള്ള വിമാനങ്ങളില്‍ ഘടിപ്പിക്കും.

ബല്‍റാമിന് വീണ്ടും അടി; കണ്ണൂര്‍ വിമാനത്താവളത്തിന് എകെജിയുടെ പേര് നല്‍കിയേക്കുംബല്‍റാമിന് വീണ്ടും അടി; കണ്ണൂര്‍ വിമാനത്താവളത്തിന് എകെജിയുടെ പേര് നല്‍കിയേക്കും

റഡാര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വ്യോമമാര്‍ഗം നിലവില്‍ വരും. എയറൊനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍ ആന്റ് കണ്‍ട്രോള്‍ സംവിധാനത്തിലൂടെ ഇത് ആഗോളതലത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇതോടെ ഇചച എന്ന അയാട്ട കോഡുള്ള കണ്ണൂര്‍ വിമാനത്താവളം ലോക വ്യോമയാന ഭൂപടത്തില്‍ ഇടംപിടിക്കുമെന്നും കിയാല്‍ എംഡി പി ബാലകിരണ്‍ അറിയിച്ചു.

English summary
Kannur airport getting ready to fly,t test fly on this sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X