വിമാനമിറങ്ങുമ്പോഴേക്കും കണ്ണൂര്‍ വികസന കുതിപ്പിലേക്ക്; കോടികളുടെ പദ്ധതികള്‍

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ഈ വര്‍ഷം മധ്യത്തോടെ കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുമെന്നുറപ്പോയതോടെ ഉത്തര മലബാറിന്റെ സമ്പൂര്‍ണ വികസനത്തിനായി കോടികളുടെ പദ്ധതികള്‍. ടൂറിസം വികസനത്തിന് മാത്രമായി 600 കോടിയോളം രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന ടൂറിസം വകുപ്പ് രൂപം നല്‍കിയതായി ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

മലപ്പുറത്ത് ബസ് കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്നു കുട്ടികൾ മരിച്ചു

ഇവ കൂടാതെ പരമ്പരാഗത വ്യവസായങ്ങള്‍, കയറ്റുമതി തുടങ്ങിയവ ലക്ഷ്യമിട്ട് മറ്റു വകുപ്പുകളും പദ്ധതികളുടെ അവസാന ഘട്ടത്തിലാണ്. ട്രാഫിക് കുരുക്കുകള്‍ ഒഴിവാക്കാനായി 4 പ്രധാന റോഡുകള്‍ നാലുവരി പാതയാക്കുന്നത് ജില്ലയുടെ വികസന കുതിപ്പിന് ആക്കം കൂട്ടും. കിഫ്ബി ഉള്‍പ്പെടെ ഇതിനായി കോടികള്‍ വകയിരുത്തുകയും പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

kannur

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പുഴകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള ടൂറിസത്തിനാണ് മുന്‍ഗണന നല്‍കുക. വളപട്ടണം, കുപ്പം, പെരുമ്പ, അഞ്ചരക്കണ്ടി, മാഹി, തലശ്ശേരി, നീലേശ്വരം, തേജസ്വിനി, ചന്ദ്രഗിരി പുഴകള്‍, വലിയ പറമ്പ തടാകം എന്നിവിടങ്ങളില്‍ നദീതട ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ പാരമ്പര്യ കലകള്‍ കോര്‍ത്തിണക്കിയുള്ള ടൂറിസത്തിനും മുന്‍ഗണന നല്‍കും. ഇതിനായി വിദഗ്ധ സമിതിയെ തന്നെ നിയോഗിക്കും. വിമാനത്താവളത്തിന്റെ അനുബന്ധമായി ഹോട്ടലുകള്‍, ആയുര്‍വേദ ഗ്രാമം, റിസോര്‍ട്ടുകള്‍ തുടങ്ങി വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ളതെല്ലാം ടൂറിസം വകുപ്പ് ശ്രദ്ധ ചെലുത്തുന്നുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Kannur Airport to Speed up North Malabar's Development

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്