കണ്ണൂരിനെ ഒഴിവാക്കി കേന്ദ്രം! കണ്ണൂരില്‍ ഇറങ്ങാന്‍ 69,179 പ്രവാസികൾ,കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം; വിദേശ രാജ്യങ്ങളിൽ നിന്ന് മരുന്ന മലയാളികളെ എത്തിക്കുന്നതിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 69,179 പേരാണ് കണ്ണൂർ വിമാനത്താവളം വഴി മടങ്ങാൻ രജിസ്റ്റർ ചെയ്തത്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ 4 വിമാനത്താവളങ്ങൾ വഴി പ്രവാസികളെ എത്തിക്കാനാണ് സംസ്ഥാന സർക്കാർ സജ്ജീകരണം ഒരിക്കിയിരുന്നു. എന്നാൽ ഇതിൽ നിന്ന് കണ്ണൂരിനെ ഒഴിവാക്കിയിട്ടുണ്ട്. അതിന്റെ കാരണം അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ സമയത്ത് ഇവർ മറ്റ് വിമാനത്താവളങ്ങളിൽ ഇറങ്ങുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിൽ ആദ്യഘട്ടത്തിൽ 2250 പേരാണ് എത്തുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണനാ പട്ടിക 1,68,136 പേരുടേതാണ്. പ്രവാസികളെ മടക്കിയെത്തിക്കേണ്ട നടപടിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചെങ്കിലും ആളുകളുടെ എണ്ണം കണക്കാക്കിയാൽ വളരെ കുറച്ച് പേരെ മാത്രമേ ആദ്യഘട്ടത്തിൽ നാട്ടിലെത്തിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് വിവരം. പ്രാഥമിക വിവരം അനുസരിച്ച് 2250 പേർ ആദ്യ അഞ്ച് ദിവസത്തിൽ കേരളത്തിൽ എത്തും.
80,000 പേരെയാകും കേരളത്തിൽ എത്തിക്കുക. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 4,42,000 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കിക്കിട്ടാത്തവര്‍, ജയില്‍മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളിൽ നിന്ന് വേറിട്ട് നിൽക്കുന്ന കുട്ടികൾ , സന്ദർശക വിസയിൽ എത്തിയവർ, കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്നതാണ് സംസ്ഥാന സർക്കാർ തയ്യാറാക്കിയ മുൻഗണന ലിസ്റ്റ്. ഇത് കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും പമുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളെ മെയ് 7 മുതലാണ് നാട്ടിലെത്തിക്കുക. ഇതിനായി തയ്യാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് യാത്രയുടെ ആദ്യഘട്ടത്തില്‍ മുൻഗണന.ആദ്യം യുഎഇയിൽ നിന്നുള്ള പ്രവാസികളെയായിരിക്കും നാട്ടിൽ എത്തിക്കുക.
വയനാടിനെ അമ്പരപ്പിച്ച് രാഹുല്‍ ഗാന്ധി! വയനാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നം പൂർത്തീകരിച്ച് എംപി!
നാട്ടിലെത്താന്‍ പ്രവാസികള്‍ക്ക് ചെലവ് ഒരു ലക്ഷം രൂപ വരെ; സ്വന്തം വഹിക്കണമെന്ന് കേന്ദ്രം
'കോൺഗ്രസ് നൽകുന്ന പണം മുഖ്യമന്ത്രി വാങ്ങണം, ദുരഭിമാനം വെടിയാൻ തയ്യാറാവണം'