കണ്ണൂര്‍ സുജിത്തിന്റെ കൊലപാതകം: സമഗ്ര അന്വേഷണം നടത്തണമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി
കണ്ണൂര്‍: ചെക്കികുളത്തെ പള്ളിയത്ത് പട്ടികജാതി കോളനിയിലെ ആര്‍ട്ടിസ്റ്റ് കൊയിലേരിയന്‍ സുജിത്തിനെ മൂന്ന് പെരിയയില്‍ ജോലിക്കിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി. അന്വേഷണം അട്ടിമറിച്ച് കേസ് ഇല്ലാതാക്കാന്‍ പോലീസ് നടത്തുവെന്നാരോപിച്ച് സുജിത്തിന്റെ കുടുംബവും നാട്ടുകാരും ദളിത് സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണയോടെ ആരംഭിച്ച ആക്ഷന്‍കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേയ് 30ന് ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഫെബ്രുവരി നാലിന് രാത്രി എട്ടിനാണ് ബോര്‍ഡ് എഴുതുന്ന ജോലിക്കിടയില്‍ സുജിത്ത് കൊല്ലപ്പെടുന്നത്. സി.പി .എം പ്രവര്‍ത്തകനായിരുന്ന സുജിത്തിനോട് പ്രദേശത്തെ ഒരു സി.പി.എം നേതാവിന് വിരോധമുണ്ടെന്നും ചെയ്ത പല ജോലിക്കും സുജിത്തിന് കൂലി നല്‍കിയിട്ടില്ലെന്നും അമ്മ കൊയിലേരിയന്‍ കമലാക്ഷി പറഞ്ഞു. പോലീസിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ സി.പി.എം പ്രവര്‍ത്തകരുമായുള്ള ബന്ധം വഷളാക്കേണ്ടെന്നും സുജിത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടതാണെന്ന് വരുത്തിതീര്‍ക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് പോലീസ് പറഞ്ഞതായും കമലാക്ഷി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തെക്കന്‍ സുനില്‍കുമാര്‍, സിബി കുറ്റിച്ചാല്‍, സുജിത്തിന്റെ സഹോദരങ്ങളായ കെ. ശ്രീജേഷ്, കെ.പ്രഷീജ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications