കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ സിപിഎമ്മുകാര്‍ ഗണേശോത്സവം നടത്തുന്നു

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: കമ്യൂണിസ്റ്റ് പാരമ്പര്യത്തിലൂടെ സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരില്‍ സഖാക്കള്‍ ഗണേശോത്സവത്തിന് തയ്യാറെടുക്കുന്നു. ഒരു കാലത്ത് ബിജെപിയുടെ ശക്തകേന്ദ്രമായ അമ്പാടി മുക്കില്‍ നിന്നും സിപിഎമ്മിലേക്ക് കൂടുമാറിയ പഴയ ബിജെപിക്കാരാണ് ഗണേശോത്സവത്തിനും ഗണപതി ഹോമത്തിനും തയ്യാറെടുക്കുന്നത്.

പാര്‍ട്ടിമാറി സിപിഎമ്മിലെത്തിയെങ്കിലും പഴയ ആചാരങ്ങള്‍ നടത്താന്‍ സിപിഎം അനുവാദം നല്‍കിയിട്ടുണ്ട്. 29ന് നടക്കുന്ന ഗണേശോത്സവത്തിന് മുന്നോടിയായി വന്‍ ബോര്‍ഡുകളും ബിജെപി സഖാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. അമ്പാടിമുക്ക് കേന്ദ്രീകരിച്ചാണ് ഘോഷയാത്രയും മറ്റു പരിപാടികളും. ഘോഷയാത്രയും ഗണപതിഹോമവും വിഗ്രഹ നിമജ്ജനവുമാണ് പ്രധാന പരിപാടികള്‍.

ganesh

ഇതിനായൊരുക്കിയ കൂറ്റന്‍ ഫ് ളക്‌സ് ബോര്‍ഡില്‍ ചുവന്ന ഗണപതിയെ ഒരുക്കി വ്യത്യസ്ത കാട്ടിയവര്‍ ബോര്‍ഡില്‍ ചെങ്കൊടിയും കെട്ടിയിട്ടുണ്ട്. വിവേകാനന്ദ സാംസ്‌കാരികകേന്ദ്രമാണ് പരിപാടിയുടെ സംഘാടകര്‍. നേരത്തെ ഇവരെല്ലാം ബിജെപിക്കാര്‍ ആയിരുന്നു. ഒകെ വാസുവിന്റെ നേതൃത്വത്തില്‍ സിപിഎമ്മിലെത്തിയതിന് ശേഷം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ സിപിഎമ്മുകാരായി.

പാര്‍ട്ടിമാറുമ്പോള്‍ വിശ്വാസം മാറില്ലെന്ന് വിവേകാനന്ദ സാംസ്‌കാരികകേന്ദ്രം ചെയര്‍മാനും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി അംഗവുമായ ധീരജ്കുമാര്‍ പറഞ്ഞു. കമ്യൂണിസവും ഈശ്വര വിശ്വാസവും ഒന്നുചേര്‍ന്നു പോകുന്ന അപൂര്‍വ കാഴ്ചയാണ് കണ്ണൂര്‍ അമ്പാടിമുക്കില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ബിജെപിയുടെ ശോഭായാത്രയെ ഒരു സംഘം സിപിഎം നേതാക്കള്‍ ശക്തിയായി എതിര്‍ക്കുന്നുമുണ്ട്.

English summary
Kannur CPM celebrating Ganeshotsav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X