കണ്ണൂര്‍,കരുണ ബില്‍: ഗവര്‍ണറോട് ഒപ്പിടരുതെന്ന് ബിജെപി! വാശിപിടിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍!
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശന ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഇന്ന് വിഷയത്തില്‍ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കും. വെള്ളിയാഴ്ച രാത്രിയോടെ ആരോഗ്യ വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയുടെ വിയോജന കുറിപ്പോടെയാണ് ബില്‍ ഗവര്‍ണര്‍ പി സദാശിവത്തിന് കൈമാറിയത്. ബില്‍ നിയമപരമായി നിലനില്‍ക്കുമോയെന്ന കുറിപ്പോടെയാണ് ബില്‍ കൈമാറിയിരിക്കുന്നത്. അര്‍ഹതയുള്ള റാങ്കുള്ളവര്‍ക്ക് മാത്രം പ്രവേശനം നല്കിയാല് മതിയെന്നാരുന്നു നേരത്തേ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നിലപാട്.

ബില്‍ ഞായറാഴ്ചക്കകം ഗവര്‍ണര്‍ തിരിച്ചയച്ചില്ലേങ്കില്‍ സര്‍ക്കാര്‍ ബില്‍ വീണ്ടും ഓര്‍ഡിനന്‍സായി അയക്കേണ്ടി വന്നേക്കും. ഒരുപക്ഷേ ബില്ലില്‍ വിശദീകരണം ചോദിച്ച് ഗവര്‍ണര്‍ തിരിച്ചയച്ചാല്‍ വീണ്ടും സര്‍ക്കാര്‍ ബില്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. രണ്ടാമത് ബില്‍ ലഭിച്ചാല്‍ ഗവര്‍ണര്‍ അത് ഒപ്പിട്ട് നല്‍കണമെന്നാണ് ചട്ടം. എന്നിരുന്നാലും സുപ്രീം കോടതിക്ക് ബില്‍ അസാധുവാക്കാന്‍ സാധിക്കും. എന്നാല്‍ ബില്‍ ഒപ്പിടാതെ തിരിച്ചയച്ചാല്‍ കൂടുതല്‍ നടപടികളിലേക്ക് മുതിരേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം ബില്ലിനെ ആദ്യം പിന്തുണച്ച ബിജെപി നേതാക്കള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തി. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ബില്ലിനെ പിന്തുണച്ചെങ്കിലും വി മുരളീധരനും ഒ രാജേഗോപാലും കുമ്മനത്തിന്റെ നിലപാടിനെ തള്ളി രംഗത്തെത്തിയിരുന്നു. നിലവില്‍ ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ക്കാനാണ് ബിജെപിയുടെ തിരുമാനം. ബില്ലില്‍ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഇന്ന് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണും. ബില്‍ തിരക്കിട്ട് പാസാക്കുന്നതില്‍ അഴിമതിയുണ്ടെന്ന് നേതാക്കള്‍ ഗവര്‍ണറെ അറിയിക്കും.
ചട്ടവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളേയും പുറത്താക്കണമെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വിദ്യാർത്ഥി പ്രവേശനം സാധൂകരിക്കാൻ വേണ്ടി സർക്കാർ പാസാക്കിയ ബിൽ നിയമവിരുദ്ധമാണെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സും കോടതി സ്റ്റേ ചെയ്തിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications