Get Updates
Get notified of breaking news, exclusive insights, and must-see stories!

വയൽക്കിളി സമരം വിജയത്തിൽ; കൂടുതൽ വയൽ നികത്താതെ കീഴാറ്റൂരിൽ ബൈപ്പാസ്!

കണ്ണൂർ: കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മിക്കാൻ ധാരണയായി. സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. പരമാവധി വയൽ ഒഴിവാക്കി ബൈപ്പാസ് നിർമ്മിക്കാനാണ് ധാരണയായത്. പ്രായോഗിക കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.

അതേസമയം പുതിയ അലൈൻമെന്റിൽ പൂർണ തൃപ്തിയില്ലെന്ന് സമരസമിതി. കൂടുതൽ വയൽ നികത്തുന്നില്ല എന്നത് സമരത്തിന്റെ വിജയമാണെന്നും സമരസമിതി അറിയിച്ചു. കണ്ണൂർ കലക്ടറുടെ സാനിധ്യത്തിൽ ദേശീയപാത അധികൃതരും 'വയൽക്കിളി'കളും തമ്മിൽ നടത്തിയ ചർച്ചയിലാണു പുതിയ കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ അന്തിമ തീരുമാനം വരുന്നത് വരെ സമരം തുടരുമെന്നും, വിജ്‍ഞാപനം ഇറങ്ങട്ടെയെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.

ഹൈവേ വികസനം

ഹൈവേ വികസനം

ഹൈവേ വികസനത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ മുതല്‍ കുപ്പം വരെയുള്ള റോഡ് നിര്‍മ്മാണം കീഴാറ്റൂര്‍ വഴി തിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കീഴാറ്റൂര്‍ എന്ന സിപിഎം പാര്‍ട്ടി ഗ്രാമത്തെ ഞെട്ടിച്ചത്.

ഒറ്റക്കെട്ടായി സമരത്തിനിറങ്ങി

ഒറ്റക്കെട്ടായി സമരത്തിനിറങ്ങി

കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രമാണ് കീഴാറ്റൂർ. കുപ്പം-കുറ്റിക്കോല്‍ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുന്‍വിജ്ഞാപനം അട്ടിമറിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒരു നാട് ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങുകയായിരുന്നു.

പദ്ധതി പ്രകാരം നികത്തപ്പെടുന്നത് 60 ഏക്കർ

പദ്ധതി പ്രകാരം നികത്തപ്പെടുന്നത് 60 ഏക്കർ

തളിപ്പറമ്പ് ബൈപ്പാസിന്റെ പുതിയ പ്ലാൻ പ്രകാരം പദ്ധതി നടപ്പിലായാൽ 60 ഏക്കർ നെൽവയൽ നികത്തപ്പെടും. ഇതാണ് കീഴാറ്റൂർ നിവാസികളെ സമരത്തിന് പ്രേരിപ്പിക്കുന്ന ഘടകം.

വയൽക്കിളികൾ

വയൽക്കിളികൾ

വയല്‍ക്കിളികള്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പുതല്‍വയല്‍ക്കരയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. ചർച്ച ചെയ്യാമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.

പാർട്ടി അംഗങ്ങളും

പാർട്ടി അംഗങ്ങളും

വയൽക്കിളികൾ എന്ന സംഘടനയിൽ പാര്‍ട്ടി അംഗങ്ങളും വര്‍ഗബഹുജന സംഘടനാ നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. അതേസമയം സമരം ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുളള ഗൂഢനീക്കമാണെന്നായിരുന്നു സിപിഎമ്മിന്റഖെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+