കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 രാജ്യങ്ങളുടെ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ കണ്ണൂരില്‍ തുടങ്ങി

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം ഉച്ചസ്ഥായിലെത്തി നില്‍ക്കെ കണ്ണൂരില്‍ 8 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് തുടങ്ങി. വിവിധ രാജ്യങ്ങളുടെ പേരുകള്‍ നല്‍കിയാണ് എട്ടുടീമുകളെ ഒരുക്കിയിരിക്കുന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

സ്പിരിറ്റഡ് യൂത്ത്‌സ്(ഇറ്റലി), പയ്യന്നൂര്‍ കോളേജ് (ഉറുഗ്വേ), എസ്എന്‍ കോളേജ് (ഫ്രാന്‍സ്), ജിംഖാന കണ്ണൂര്‍ (ഹോളണ്ട്), ജില്ലാ പോലീസ് (ജര്‍മനി), സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ട്രസ്റ്റ് (ബ്രസീല്‍), ലക്കി സ്റ്റാര്‍ (മെക്‌സിക്കോ), ബ്രദേഴ്‌സ് (അര്‍ജന്റീന) എന്നിങ്ങനെയാണ് ടീമുകള്‍. ഇ.പി.ജയരാജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്ത ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ പയ്യന്നൂര്‍ കോളേജ് (ഉറുഗ്വേ) ജിംഖാന കണ്ണൂരിനെ(ഹോളണ്ട്) ഏകപക്ഷീയമായ അഞ്ച് ഗോളിന് തോല്‍പ്പിച്ചു. ജൂലൈ ആറിനാണ് ഫൈനല്‍.

world-cup

ഉദ്ഘാടനച്ചടങ്ങില്‍ ഫിഫ മുന്‍ അപ്പീല്‍ കമ്മിറ്റി അംഗം പി.പി.ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം സനുഷ, കണ്ണൂര്‍ നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദ്, സി.ഡി.എഫ്.എ. പ്രസിഡന്റ് എം.കെ.നാസര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം വി.പി.പവിത്രന്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പി.കെ.ജഗന്നാഥന്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.വിനീഷ് സ്വാഗതവും സെക്രട്ടറി ടി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

മലപ്പുറം കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ആരാധകരുള്ള ജില്ലയാണ് കണ്ണൂര്‍. നിരവധി ദേശീയ താരങ്ങള്‍ കണ്ണൂരിന്റെ മൈതാനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്.

English summary
kannur district sports council world cup football begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X