കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ വിദ്യാര്‍ത്ഥിക്കൊപ്പം സ്‌കൂളിലേക്ക് പാമ്പും

  • By Gokul
Google Oneindia Malayalam News

മട്ടന്നൂര്‍: രാവിലെ സ്‌കൂളിലേക്ക് പുസ്‌കങ്ങളുമായി പോയ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കണ്ണൂര്‍ മട്ടന്നൂരിലെ ചാവശ്ശേരിയിലായിരുന്നു സംഭവം. പതിവുപോലെ രാവിലെ പുസ്‌കങ്ങള്‍ നിറച്ച ബാഗുമായി സ്‌കൂളിലേക്ക് പോയതായിരുന്നു വെളിയമ്പ്ര എല്‍പി സ്‌കൂളിലെ രണ്ടാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി.

സ്‌കൂള്‍ ബസ്സില്‍ കയറി അല്‍പനേരം കഴിഞ്ഞപ്പോഴാണ് പിറകിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബാഗില്‍ നിന്നും തലപുറത്തേക്കിടുന്ന പാമ്പിനെ കണ്ടത്. ഉടന്‍ ബഹളമുണ്ടാക്കിയതോടെ ബസ് നിന്നു. ഒപ്പമുണ്ടായിരുന്ന അദ്ധ്യാപകന്‍ ബാഗ് ബസ്സിനുള്ളില്‍ നിന്നും പുറത്തേക്കിട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസം വീണത്. റോഡില്‍ വീണ ബാഗില്‍ നിന്നും അല്‍പസമയത്തിനുള്ളില്‍ പാമ്പ് പുറത്തേറങ്ങിപ്പോവുകയും ചെയ്തു.

Snake in Bag

മണ്ണൂലി ഇനത്തില്‍പെട്ട പാമ്പായിരുന്നു കുഞ്ഞു വിദ്യാര്‍ത്ഥിയുടെ ബാഗിനുള്ളില്‍ കയറി ഒളിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ പതിനഞ്ചോളം സ്‌കൂള്‍ കുട്ടികള്‍ ബസ്സിനകത്തുണ്ടായിരുന്നു. പാമ്പ് ബസ്സിനുള്ളില്‍ വീണിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായേനെ. ചുമലിലിട്ടു നടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിയെ പാമ്പ് ഉപദ്രവിക്കാതിരുന്നതും രക്ഷയായി.

എവിടെനിന്നാണ് പാമ്പ് ബാഗിനുള്ളില്‍ കടന്നു കൂടിയതെന്ന് വ്യക്തമല്ല. രാത്രിയിലെ പഠനത്തിനുശേഷം പതിവുപോലെ മേശയ്ക്കകത്താണ് ബാഗ് വെച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. മേശയ്ക്കുള്ളില്‍ നേരത്തെ കയറിക്കൂടിയ പാമ്പാണ് പിന്നീട് സ്‌കൂള്‍ ബാഗിനുള്ളിലെത്തിയതെന്നാണ് കരുതുന്നത്.

English summary
kannur students found Poisonous snake in schoolbag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X