കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു

Google Oneindia Malayalam News

തിരുവനന്തപുരം : പ്രിയ വർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റി അസോസിയേറ്റഡ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നു എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അസോസിയേറ്റഡ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ ഒരുകാലത്തും ഇടപെട്ടിട്ടില്ലെന്നും അടുത്ത നടപടി എന്തെന്ന് തീരുമാനിക്കേണ്ടത് കണ്ണൂർ വിസി ആണ് എന്നും മന്ത്രി പറഞ്ഞു.

പ്രിയ വർഗീസിന്റെ പിഎച്ച്ഡി കാലം പ്രവർത്തി പരിചയമായി കണക്കാക്കേണ്ടതുണ്ടോ എന്നതിൽ വൈസ് ചാൻസിലർക്ക് എജിയോട് നിയമപദേശം തേടാമായിരുന്നു എന്ന കോടതിയുടെ പരാമർശം ഏതുതരത്തിലും വ്യാഖ്യാനിക്കാമല്ലോ എന്നും മന്ത്രി ചോദിച്ചു.

bindhu news

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കുന്നതിനു പ്രിയ വർഗീസിനു യോഗ്യതയില്ലെന്നു ഹൈക്കോടതി വിധി. യുജിസി മാനദണ്ഡ പ്രകാരം എട്ടു വർഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതു മറികടക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു, നിയമനത്തിനായി സർവകലാശാല തയാറാക്കിയ റാങ്കു പട്ടിക റദ്ദാക്കുകയും ചെയ്തു.

ലോട്ടറി എടുത്ത് ഭാഗ്യമറിയാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്തലോട്ടറി എടുത്ത് ഭാഗ്യമറിയാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത

അസോസിയേറ്റ് നിയമനത്തിനു യുജിസി നിർദേശിക്കുന്ന യോഗ്യതകൾ പ്രിയ വർഗീസിന് ഇല്ലെന്ന് കോടതി പറഞ്ഞു. പ്രിയയ്ക്ക് അസിസ്റ്റന്റ് പ്രഫസർ ആയി മതിയായ പ്രവൃത്തി പരിചയം ഇല്ല.

പിഎച്ച്ഡി ഗവേഷണം ഫെലോഷിപ്പോടെയാണ്, ഈ കാലയളവിൽ അധ്യാപനം ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ കാലയളവിൽ അധ്യാപന പരിചയം ലഭിച്ചിട്ടില്ല. അധ്യാപന ജോലി ചെയ്യാത്തവരെ അധ്യാപക പരിചയം ഉള്ളവരായി കണക്കാക്കാനാവില്ല എന്നും ഹൈക്കോടതി പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിലെ പ്രവൃത്തിപരിചയം അധ്യാപന പരിചയമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു.

അവസാന നിമിഷം കല്യാണ പന്തലിലേക്ക് എത്തിയത് ശവപ്പെട്ടി..എന്നാല്‍ അടുത്ത നിമിഷം എല്ലാവരും ഞെട്ടിഅവസാന നിമിഷം കല്യാണ പന്തലിലേക്ക് എത്തിയത് ശവപ്പെട്ടി..എന്നാല്‍ അടുത്ത നിമിഷം എല്ലാവരും ഞെട്ടി

ഇന്റർവ്യൂവിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്‌കറിയയാണ് പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികയിൽ നിന്ന് പ്രിയയെ നീക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.

പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കാൻ മതിയായ യോഗ്യതയില്ലെന്നാണ് യുജിസിയും കോടതിയെ അറിയിച്ചത്. അതേസമയം പ്രിയ വർഗീസ് മതിയായ അധ്യാപന പരിചയമുണ്ടെന്നും നിയമനം നടത്തിയിട്ടില്ലാത്തതിനാൽ ഹർജി നിലനിൽക്കില്ലെന്നും സർവകലാശാല വാദിച്ചു. അതേസമയം കോടതിയുടെ വിധി മാനിക്കുന്നുവെന്നാണ് പ്രിയ വർഗീസ് പറഞ്ഞത്. തുടർനടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും എന്നും അവർ പറഞ്ഞു.

English summary
Kannur university Controversy: Minister Bindhu's response on court verdict against priya Varghese
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X