കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ സംഘടനയല്ല, പക്ഷേ അവഗണിച്ചാല്‍ പാഠം പഠിപ്പിയ്ക്കും: കാന്തപുരത്തിന്റെ 'പാര്‍ട്ടി'

Google Oneindia Malayalam News

മലപ്പുറം: അങ്ങനെ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പുതിയൊരു സംഘടന കൂടി പിറവിയെടുത്തിരിയ്ക്കുന്നു. കേരള മുസ്ലീം ജമാ അത്ത് എന്ന് പേരിട്ടിരിയ്ക്കുന്ന സംഘടനയുടെ പ്രഖ്യാപനം ഒക്ടോബര്‍ 10 ന് മലപ്പുറത്ത് വച്ചായിരുന്നു.

തങ്ങളുടേത് ഒരു രാഷ്ട്രീയ സംഘടനയല്ലെന്നാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറയുന്നത്. എന്നാല്‍ തങ്ങളെ രാഷ്ട്രീയമായി ആരെങ്കിലും അവഗണിച്ചാല്‍ അവര്‍ പാഠം പഠിയ്ക്കുമെന്ന ഭീഷണിയും ഉണ്ട്. കേരള മുസ്ലീം ജമാ അത്ത് എന്നാണ് പേരെങ്കിലും സുന്നികളെ, പ്രത്യേകിച്ച് എപി സുന്നികളെ മാത്രം ഉള്‍പ്പെടുത്തിയാണ് സംഘടന. സ്ത്രീകള്‍ക്ക് അംഗത്വം നല്‍കില്ലെന്ന് ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്.

സംഘടന പ്രഖ്യാപിച്ചതിന് ശേഷം അതിന്റെ ലക്ഷ്യങ്ങളെന്തൊക്കെയെന്ന് കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിയ്ക്കുന്നു...

രാഷ്ട്രീയമില്ല

രാഷ്ട്രീയമില്ല

തങ്ങളുടേത് ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന് കാന്തപുരം ആവര്‍ത്തിയ്ക്കുന്നു. മുസ്ലീങ്ങളേയും ഇതര വിഭാഗങ്ങളേയും ധൈഷണികമായും സാമൂഹികമായും ഉയര്‍ത്തിക്കൊണ്ടുവരികയാണ് സംഘടനയുടെ ലക്ഷ്യം.

വെറും കേരള സംഘടനയല്ല

വെറും കേരള സംഘടനയല്ല

കേരള മുസ്ലീം ജമാ അത്ത് എന്ന് കേള്‍ക്കുമ്പോള്‍ അത് കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു സംഘടനയാണെന്ന് ധരിയ്‌ക്കേണ്ട. മുസ്ലീം ജമാ അത്ത് എന്നാണ് ദേശീയ തലത്തിലുള്ള സംഘടനയുടെ പേര്. അതിന്റെ കേരള ഘടകമാണ് കേരള മുസ്ലീം ജമാ അത്ത്.

അവഗണിച്ചാല്‍

അവഗണിച്ചാല്‍

തങ്ങളുടേത് ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും രാഷ്ട്രീയം കൈവിടാന്‍ കാന്തപുരം തയ്യാറല്ല. തങ്ങളെ രാഷ്ട്രീയമായി അവഗണിച്ചാല്‍ അവര്‍ പാഠം പഠിയ്ക്കുമെന്ന് പറയുന്നതിലൂടെ വ്യക്തമാകുന്നതും അത് തന്നെയാണ്.

ഇരുത്തേണ്ടവരെ ഇരുത്തും

ഇരുത്തേണ്ടവരെ ഇരുത്തും

കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടാതെ തന്നെ ഇരുത്തേണ്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സുന്നികള്‍ക്ക് കഴിയുമെന്നും കാന്തപുരം അവകാശപ്പെടുന്നു.

 ഞങ്ങള്‍ക്ക് വേണ്ട

ഞങ്ങള്‍ക്ക് വേണ്ട

തങ്ങള്‍ക്ക് വേണ്ടി മാത്രം വഖഫ് ബോര്‍ഡോ ഹജ്ജ് കമ്മിറ്റിയോ ആവശ്യമില്ല. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ താത്പര്യം സംരക്ഷിയ്ക്കുന്ന സ്ഥാപനങ്ങളായി ചുരുക്കപ്പെടാന്‍ പാടില്ലെന്നാണ് കാന്തപുരം പറയുന്നത്.

എല്ലാവര്‍ക്കും വേണം

എല്ലാവര്‍ക്കും വേണം

എല്ലാ വിഭാഗങ്ങളുടേയും ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാരുകള്‍ പരിഗണിയ്ക്കണം എന്നാണ് സംഘടനയുടെ ആവശ്യം. രാഷ്ട്രീയ ലക്ഷ്യത്തോടെ പൊതു സ്ഥാപനങ്ങളെ ചിലരുടെ ഇടമാക്കി മാറ്റുന്നതിനെതിരെ കേരള മുസ്ലീം ജമാ അത്ത് രംഗത്ത് വരുമെന്നും അദ്ദേഹം പറയുന്നുണ്ട്.

യുവാക്കള്‍ മാത്രം പോര

യുവാക്കള്‍ മാത്രം പോര

രാജ്യത്ത് സമാധവനും ഐക്യവും ആണ് വേണ്ടത്. അതിന് യുവാക്കള്‍ മാത്രം പോര. വയോജനങ്ങളടക്കം മുഴുവന്‍ ജനങ്ങളുടേയും ഇടപെടല്‍ ആവശ്യമാണെന്ന് കാന്തപുരം പറയുന്നു.

 അതില്‍ സ്ത്രീകള്‍ പെടില്ലേ?

അതില്‍ സ്ത്രീകള്‍ പെടില്ലേ?

രാജ്യത്ത് ഐക്യും സമാധാനവും സ്ഥാപിയ്ക്കാന്‍ യുവാക്കളും വയോജനങ്ങളും വേണമെന്ന് പറയുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലാത്ത ഒരു സംഘടനയാണ് കേരള മുസ്ലീം ജമാ അത്ത്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കാന്തപുരം ശ്രമിയ്ക്കുന്നില്ല.

വിശ്വാസ വൈകല്യങ്ങള്‍, വര്‍ഗ്ഗീയത

വിശ്വാസ വൈകല്യങ്ങള്‍, വര്‍ഗ്ഗീയത

വിശ്വാസ വൈകല്യങ്ങള്‍, മാനുഷിക മൂല്യങ്ങളെ നിരാകരിക്കുന്ന പുതിയ പ്രവണതകള്‍, രാജ്യത്ത് അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന വര്‍ഗീയ ചേരിതിരിവുകള്‍, തീവ്രവാദം, ഭീകരത തുടങ്ങിയവ സമൂഹത്തില്‍ ഉളവാക്കുന്ന അസ്ഥിരതയുടെ പശ്ചാതലത്തില്‍ പ്രദേശികതലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ദിശാബോധം നല്‍കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് മുസ്‌ലിം ജമാഅത്ത് നേതൃത്വം നല്‍കും. ഇത്രയും പറഞ്ഞാണ് കാന്തപുരം തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.

കാന്തപുരത്തിന്റെ പോസ്റ്റ്

ഇതാണ് കാന്തപുരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Kanthapuram says about Kerala Muslim Jamaat through his Facebook post. He says that the new organisation is not a political one. But if anyone politically ignore the organisation, that will give them a lesson.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X