കരിപ്പൂര്‍ വിമാനത്താവളം അടച്ചുപൂട്ടിയേക്കും? കോടിക്കണക്കിന് രൂപയുടെ നഷ്ടം! ചിറകരിയുന്നത് ഡിജിസിഎ....

  • By: Afeef
Subscribe to Oneindia Malayalam

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നഷ്ടം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 1.35 കോടി രൂപയായിരുന്നു വിമാനത്താവളത്തിന്റെ നഷ്ടമെങ്കില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം കുതിച്ചുയര്‍ന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 4.6 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി നിഷേധിച്ചതാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നഷ്ടം വര്‍ദ്ധിക്കാനിടയായത്. വിമാനത്താവളത്തിന്റെ ആദ്യഘട്ട നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും വലിയ വിമാനങ്ങളിറക്കാന്‍ ഡിജിസിഎ ഇനിയും അനുമതി നല്‍കിയിട്ടില്ല. ഇതുകാരണമാണ് യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടും നഷ്ടം കൂടാനിടയായത്.

4.6 കോടി രൂപയുടെ നഷ്ടം...

4.6 കോടി രൂപയുടെ നഷ്ടം...

2015-16 സാമ്പത്തിക വര്‍ഷം 1.35 കോടി രൂപയായിരുന്നു നഷ്ടം. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ നഷ്ടക്കണക്ക് വര്‍ദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 4.6 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

പക്ഷേ, ചെലവും വര്‍ദ്ധിച്ചു...

പക്ഷേ, ചെലവും വര്‍ദ്ധിച്ചു...

കരിപ്പൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായിട്ടും, വിമാനത്താവളത്തിന്റെ ചെലവ് വര്‍ദ്ധിച്ചതാണ് നഷ്ടം കൂടാനിടയാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 130 കോടി രൂപ വരുമാനവും, 135 കോടി രൂപ ചെലവുമാണുണ്ടായത്.

വിട്ടുവീഴ്ചയില്ലാതെ ഡിജിസിഎ...

വിട്ടുവീഴ്ചയില്ലാതെ ഡിജിസിഎ...

വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിലച്ചതാണ് ഒരുകാലത്ത് ലാഭത്തിലായിരുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ നഷ്ടത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ റണ്‍വേയുടെ നീളം വര്‍ദ്ധിപ്പിച്ചതിന് ശേഷം മാത്രമേ വലിയ വിമാനമിറങ്ങാന്‍ അനുമതി നല്‍കുവെന്നാണ് ഡിജിസിഎയുടെ നിലപാട്.

ആശങ്കയോടെ പ്രവാസികള്‍...

ആശങ്കയോടെ പ്രവാസികള്‍...

റണ്‍വേയുടെ നീളം വര്‍ദ്ധിപ്പിക്കണമെങ്കില്‍ ഇനിയും സ്ഥലമേറ്റെടുക്കണം. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പ് കാരണം സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ നിലച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം അടച്ചുപൂട്ടുമോ എന്ന ആശങ്കയിലാണ് പ്രവാസികളും നാട്ടുകാരും.

കരിപ്പൂരിന് താഴുവീഴും?

കരിപ്പൂരിന് താഴുവീഴും?

കണ്ണൂര്‍ വിമാനത്താവളം തുറന്നാല്‍ കരിപ്പൂരിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുമെന്നത് തീര്‍ച്ചയാണ്. അങ്ങനെയാണെങ്കില്‍ ഭീമമായ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ പാടെ അവഗണിക്കുകയോ, അടച്ചുപൂട്ടുകയോ ചെയ്യുമോ എന്നാണ് യാത്രക്കാരുടെയും ആശങ്ക.

English summary
The Karipur airport economic loss has increased.
Please Wait while comments are loading...