കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്ങുമെത്താതെ കരിപ്പൂർ എയ്‌റോ ബ്രിഡ്ജുകളുടെ നിര്‍മാണം, കരിപ്പൂരിനെ അവഗണിച്ച് വ്യോമയാന മന്ത്രാലയം

  • By Desk
Google Oneindia Malayalam News

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തിലെ മൂന്ന് എയ്‌റേബ്രിഡ്ജുകളുടെ നിര്‍മാണം എങ്ങുമെത്തിയില്ല. കരിപ്പൂരില്‍ പുതിയ ടെര്‍മിനലിനോട് ചേര്‍ത്ത് നിര്‍മ്മിക്കുന്ന എയ്‌റോബ്രിഡ്ജുകളുടെ നിര്‍മാണമാണു യന്ത്ര സാമഗ്രികള്‍ എത്തിക്കാനാവാത്തതിനാല്‍ വൈകുന്നത്.വിമാനത്തില്‍ നിന്ന് പുതിയ ടെര്‍മിനിലേക്ക് യാത്രക്കാര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ പ്രവേശിക്കാനായാണ്എയ്‌റോബ്രിഡ്ജുകള്‍ നിര്‍മിക്കുന്നത്.

ടെര്‍മിനല്‍ നിര്‍മ്മാണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കുമെങ്കിലും മൂന്ന് എയറോബ്രിഡ്ജുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കാനാണ് സാധിക്കുക.120 കോടി മുടക്കി വിമാനത്താവളത്തില്‍ നിര്‍മിക്കുന്ന പുതിയ ടെര്‍മിനല്‍ മേയ്മാസത്തോടെ പൂര്‍ത്തിയാവും.ടെര്‍മിനലിന്റെ മുന്‍ഭാഗം പൂര്‍ണമായും ചില്ലുകൊണ്ടാണ് ഒരുക്കുന്നത്.ഇത് രണ്ടുമാസം കൊണ്ട് പൂര്‍ത്തിയാക്കി മെയ് മാസത്തോടെ ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കും.ഇതിനോട് ചേര്‍ത്താണ് മൂന്ന് എയ്‌റോബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നത്.ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയെങ്കിലും വിദേശത്ത് നിന്ന് യന്ത്ര സാമഗ്രികള്‍ എത്തിക്കാനുളള താമസം മൂലം പൂര്‍ത്തീകരണം വൈകുകയാണ്.

karipoor

കരിപ്പൂര്‍ വിമാനത്തവളം

അഞ്ചുവര്‍ഷം മുമ്പ് നിര്‍മിച്ച വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന പുതിയ റണ്‍വെയോട് ചേര്‍ത്താണ് എയ്‌റോബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നത്. ടെര്‍മിനലില്‍ നിന്ന് വിമാനത്തിലേക്കും,വിമാനത്തില്‍ നിന്ന് ടെര്‍മിനലിലേക്കും യാത്രക്കാര്‍ക്ക് പ്രവേശിക്കാനുളള കവാടമാണ് എയ്‌റോബ്രിഡ്ജുകള്‍. നിലവിലുളള പഴയ ടെര്‍മിനലിനോട് ചേര്‍ത്ത് മൂന്ന് എയ്‌റോബ്രിഡ്ജുകള്‍ കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പുതിയ ടെര്‍മിനലിനോട് ചേര്‍ത്ത് മൂന്നെണ്ണം കൂടി സ്ഥാപിക്കുന്ന പ്രവര്‍ത്തികളാണ് തുടങ്ങിയത്.യന്ത്ര സാമഗ്രികള്‍ എത്തിച്ച് ഡിസംബറോട് പുതിയ മൂന്ന് എയ്‌റോബ്രിഡ്ജുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനാകുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെടി രാധാകൃഷ്്ണ പറഞ്ഞു.

അതേ സമയം കരിപ്പൂര്‍ വിമാനത്താവളത്തേക്കാള്‍ സൗകര്യവും, റണ്‍വെ നീളവും കുറഞ്ഞ ഏഴ് വിമാനത്തവളങ്ങളെ ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷത്തെ ഹജ് സര്‍വീസുകള്‍ക്ക് വിമാന കമ്പനികളില്‍ നിന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചത്. ടേബിള്‍ ടോപ്പ് റണ്‍വെയുളള മംഗലാപുരം, ലക്‌നൗ, ബോപ്പാല്‍, വാരണസി,റാഞ്ചി, ഔറംഗബാദ്, ഗയ എന്നീ വിമാനത്താവളിലാണ് ഈ വര്‍ഷവും ഹജ് സര്‍വ്വീസിന് ടെന്‍ഡര്‍ ക്ഷണിച്ചത്. കേരളത്തില്‍ വിമാനത്താവളത്തിന്റെ വലിപ്പം നോക്കി ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിശ്ചയിക്കുന്ന കേന്ദ്രം മറ്റു സംസ്ഥാനങ്ങളില്‍ മാനദണ്ഡങ്ങളൊന്നും മുഖവിലക്കെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്

രാജ്യത്ത് നിന്ന് 21ഹജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ ഇന്‍ഡോര്‍ ഒഴിവാക്കി ശേഷിക്കുന്ന 20സ്ഥലങ്ങളില്‍ നിന്നാണ് ഈ വര്‍ഷം ഹജ് സര്‍വ്വീസ് നടത്തുന്നതിന് വിമാനക്കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചത്. കേരളത്തില്‍ ഈ വര്‍ഷവും നെടുമ്പാശ്ശേരിയെയാണ് ഉള്‍പ്പെടുത്തിയത്. കരിപ്പൂരിനേക്കാള്‍ ചെറിയ ഏഴ് വിമാനത്താവളങ്ങളില്‍ നിന്നും ചെറിയവിമാനങ്ങളായ എ-310,320 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയപ്പോഴാണ് കരിപ്പൂരിന് മുടന്തന്‍ ന്യായം പറഞ്ഞ് അധികൃതര്‍ മാറ്റി നിര്‍ത്തിയത്. കരിപ്പൂരിന്റെ റണ്‍വെ 2860മീറ്ററാണ്. എന്നാല്‍ ഹജിന് അനുമതി നല്‍കിയ ലക്‌നൗ റണ്‍വെ(2800),ഭോപ്പാല്‍(2750),വാരണസി(2745),റാഞ്ചി(2713),മാംഗ്ലൂര്‍(2450),ഔറംഗബാദ്(2351),ഗയ(2286)എന്നിവടങ്ങളില്‍ നിന്നെല്ലാം സര്‍വ്വീസിന് അനുമതി നല്‍കിയിട്ടുമുണ്ട്.

മൂന്ന് വര്‍ഷം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണത്തിനായി അടച്ചതിനെ തുടര്‍ന്നാണ് ഹജ് സര്‍വീസുകള്‍ കൊച്ചിയിലേക്ക് മാറ്റിയത്. ഒരു താല്‍കാലിക സംവിധാനം എന്നനിലയിലായിരുന്നു ഈ മാറ്റം. സംസ്ഥാനത്തു നിന്നും ഹജ് കര്‍മത്തിനു പോകുന്നവരില്‍ 80ശതമാനവും ഇത്തവണയും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്.ഹജ് സര്‍വീസുകള്‍ കരിപ്പൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മറ്റി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് കേന്ദ്രം നല്‍കിയ സത്യവാങ്മൂലം കരിപ്പൂര്‍ വിമാനത്താവളം ചെറിയ വിമാനത്താവളമാണെന്നായിരുന്നു.

കരിപ്പൂരില്‍ റണ്‍വെയിലെ റിസ പ്രവര്‍ത്തികള്‍ ആരംഭിച്ചതോടെ ഇടത്തരം വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിക്കുമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം സൗദി എയര്‍ലെന്‍സ് ചെറിയ വിമാനങ്ങളാണ് ഹജ്ജ് തീര്‍ത്ഥാടന സര്‍വ്വീസിന് ഉപയോഗിച്ചിരുന്നത്.അനുമതി ലഭിച്ചാല്‍ ഇത്തരം വിമാനങ്ങള്‍ കരിപ്പൂരില്‍ സര്‍വ്വീസിന് എത്തിക്കാമെന്ന് വിമാന കമ്പനി അധികൃതര്‍ പറയുമ്പോഴും കേന്ദ്ര വ്യോമയാന മന്ത്രാലയം കരിപ്പൂരിനോടുളള ചിറ്റമ്മ നയം തുടരുകയാണ്.

English summary
Karipur airports maintenance works are not yet finished
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X