കരിപ്പൂര്‍ വിമാനാപകടം; ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് സാഥെയുടെ പരിചയസമ്പത്തും മിടുക്കും
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 120 അടി താഴേക്ക് പതിച്ച് രണ്ടായി മുറിയുകയായിരുന്നു. അപകടത്തില്‍ പൈലറ്റും സഹപൈലറ്റും ഉള്‍പ്പടെ 19 പേര് മരിച്ചെന്നാണ് വിവരം. ഇവരില്‍ ഒരാളുടെ മരണം ഇനിയും സ്ഥിരീകരിക്കാനുണ്ട്. വിമാനത്തിന്റെ കോക്പീറ്റ് ഉള്‍പ്പടെ മതിലില്‍ ഇടിച്ചാണ് വിമാനം നിന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് പൈലറ്റിന്റെ കാഴ്ച മങ്ങിയതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്നാണ് സൂചന. എയര്‍ ഇന്ത്യ പൈലറ്റ് ക്യാപറ്റന് ഡിവി സാഥെയുടെ പരിചയസമ്പത്ത് കൊണ്ടാണ് ദുരന്തത്തിന്റെ ആഴം കുറച്ചതെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മംഗലാപുരത്തിന് സമാനമായ വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂരിലേത്. ടേബിള്‍ ടോപ്പ് റണ്‍വേയാണ് ഇവിടെയുള്ളത്. മലകള്‍ക്കിടെയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളങ്ങളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഇത്തരം വിമാനത്താവളങ്ങളില്‍ വിശ്വല്‍ കണ്‍ട്രോളിംഗിനാണ് പൈലറ്റുമാര്‍ അവലംബിക്കുന്നത്. മുന്നില്‍ കാണുന്ന കാഴ്ചകള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും ഇവിടങ്ങളില്‍. അതുകൊണ്ട് തന്നെ ലാന്‍ഡിംഗ് സമയത്ത് പ്രതികൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
Recommended Video
2010ല്‍ മംഗലാപുരത്ത് നടന്ന വിമാന അപകടത്തെ പോലെ വിമാനം കത്താതിരുന്നത് പൈലറ്റിന്റെ മിടുക്കാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. അല്ലായെങ്കില്‍ വിമാനം പൊട്ടിത്തെറിയിലേക്ക് എത്തിയേനെ എന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. വിമാനം താഴേക്ക് പതിച്ചാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടാന്‍ കാരണമായത്.
വ്യോമ സേനയിലെ സേവനത്തിന് ശേഷമാണ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ എയര്‍ ഇന്ത്യയില്‍ എത്തിയത്. 12 വര്‍ഷക്കാലം അദ്ദേഹം വ്യോമ സേനയില്‍ പൈലറ്റ് ആയിരുന്നു. 30 വര്‍ഷത്തെ പരിചയ സമ്പന്നതയുളള പൈലറ്റാണ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ. 1981ലാണ് അദ്ദേഹം സേവനം ആരംഭിച്ചത്. 22 വര്‍ഷം പൈലറ്റായി ഇന്ത്യന്‍ വ്യോമസേനയില്‍ ജോലി ചെയ്തു. 2003ല്‍ സര്‍വ്വീസില്‍ നിന്നും സ്ക്വാഡ്രോണ്‍ ലീഡര്‍ ആയി വിരമിച്ച സാത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയില്‍ പൈലറ്റായി ചേര്‍ന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 58ാം റാങ്കുകാരനായിരുന്നു. മാത്രമല്ല സ്വോഡ് ഓഫ് ഓണറും സാത്തെ നേടിയിരുന്നു. ബോയിംഗ് 737 കൊമേഷ്യല്‍ വിമാനങ്ങള്‍ പറത്തുന്നതില്‍ വൈദഗ്ധ്യം നേടിയിട്ടുളള പൈലറ്റ് കൂടിയാണ് സാത്തേ.
തകര്‍ന്ന വിമാനത്തില്‍ നിന്നും പുറത്തേക്ക് എടുക്കുമ്പോള്‍ തന്നെ പൈലറ്റിന് ജീവന് നഷ്ടപ്പെട്ടിരുന്നു എന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറയുന്നത്. ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെയേയും അഖിലേഷ് കുമാറിനേയും കോഴിക്കോട് മിംസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് അഖിലേഷ് മരണത്തിന് കീഴടങ്ങിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications