കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്‍ലോക്ക് നിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടകയുടെ അതിര്‍ത്തി അടക്കല്‍; പ്രതിഷേധം ശക്തമാവുന്നു

Google Oneindia Malayalam News

വയനാട്/കാസര്‍ഗോട്: കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങളിലെ ചട്ടങ്ങല്‍ ലംഘിച്ച് അതിര്‍ത്തി അടച്ച് കര്‍ണാടക. കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തമായി തുടരുന്നു എന്ന് കാട്ടി സംസ്ഥാന പാത അടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയില്‍ തലപ്പാടി ഉള്‍പ്പടെ നാല് അതിര്‍ത്തികളില്‍ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിരോധനം പാടില്ലെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ അണ്‍ലോക്ക് നിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനമാണ് ഇത്.

കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു. ബസ് യാത്രക്കാര്‍ക്ക് ഉള്‍പ്പടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് രേഖ നിര്‍ബന്ധമാക്കിയിട്ടുണ്ട്. രോഗികളുമായി എത്തുന്ന ആംബുലന്‍സുകാര്‍ക്ക് നിയന്ത്രണമില്ല. വയനാട് ബാവലിയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞത് വാക്ക് തര്‍ക്കത്തിനും ഗതാഗത കുരുക്കിന് കാരണമാക്കി. കര്‍ണാടകത്തില്‍നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങള്‍ യാത്രക്കാര്‍ തടയുകയും ചെയ്തു. ഇന്ന് മുതല്‍ സംസ്ഥാനത്തേക്ക് കടക്കുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് വേണമെന്ന കര്‍ശന നിലപാടിലാണ് കര്‍ണാടക.

karnatakas

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

അണ്‍ലോക്ക് നിര്‍ദേശം ലംഘിച്ചുള്ള കര്‍ണാടകയുടെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. അതിര്‍ത്തി കടന്ന് പോകേണ്ട വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാത്തതിലും വിമര്‍ശനമുണ്ട്. കര്‍ണാടകയുടെ ഈ നടപടിക്കെതിര ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് അതിര്‍ത്തിയിലെ ജനങ്ങളുടെ നീക്കം.

താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
New mutant strain virus in india

English summary
Karnataka border closure in violation of unlock instructions; The protest is getting stronger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X