കര്‍ണാടക കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ആസ്തി 1743 കോടി
ബെംഗളൂരു: വരാനിരിക്കുന്ന കർണാടക വിധാൻ പരിഷത്ത് തിരഞ്ഞെടുപ്പ് കോടീശ്വരന്മാരുടെ പോരാട്ടമായി മാറുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കഴിഞ്ഞപ്പോള്‍ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന യൂസഫ് ഷരീഫാണ് കോടീശ്വരന്മാരില്‍ ഏറ്റവും മുന്നിലുള്ളത്. 1,743 കോടി രൂപയുടെ സ്വത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലത്തില്‍ യൂസഫ് ഷരീഫിനുള്ളത്. ഉംറ ഡവലപ്പേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് 54 കാരനായ യൂസഫ് ഷരീഫ്.
പഴയ വസ്തുക്കളുടെ ഡീലറായി ജോലി ചെയ്തിരുന്ന അദ്ദേഹം വളരെ പെട്ടെന്നായിരുന്നു കോടീശ്വരന്‍മാരുടെ പട്ടികയിലേക്ക് ഉയര്‍ന്നത് രണ്ട് റോൾസ് റോയ്സ് കാറുകളാണ് ഷരീഫിന് സ്വന്തമായുള്ളത്. നികുതി അടച്ചില്ലെന്ന സംശയത്തിന്റെ പേരിൽ ഇയാളുടെ ഒരു കാറ് പിടിച്ചെടുത്തതിനെ തുടർന്ന് അടുത്തിടെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തന്റെ റോൾസ് റോയ്സ് കാറുകളിലൊന്ന് നടൻ അമിതാഭ് ബച്ചനിൽ നിന്നായിരുന്നു ഷരീഫ് സ്വന്തമാക്കിയത്.

'ഗുജാരി ബാബു ' അല്ലെങ്കിൽ 'സ്ക്രാപ്പ് ബാബു' എന്ന് അറിയപ്പെടുന്ന ഷരീഫിന്റെ പേരില്‍ ചില കേസുകളും നിലനില്‍ക്കുന്നുണ്ട്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലേക്കുള്ള 20 സ്ഥാനാര്‍ത്ഥികളുടെ പേര് കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ബി ജെ പി, ജെ ഡി എസ് പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയത്തെക്കുറിച്ചുള്ള അവകാശവാദങ്ങളും പാര്‍ട്ടികള്‍ സജീവമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം 25 ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടക്കും. ഡിസംബർ 14-ന് ഫലം പ്രഖ്യാപിക്കും. ഇവരുടെ കാലാവധി 2022 ജനുവരി 5-ന് അവസാനിക്കും.
അതേസമയം, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പും ഇതേ തീയതിയിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബന്ധപ്പെട്ട മണ്ഡലങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നവംബർ 26 ആണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. .
Recommended Video
തിരഞ്ഞെടുപ്പ് നടത്താനുള്ള ക്രമീകരണങ്ങൾ ഒരുക്കുമ്പോൾ കൊവിഡ്-19 നിയന്ത്രണ നടപടികളുമായി ബന്ധപ്പെട്ട നിലവിലുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.












Click it and Unblock the Notifications