കാര്‍ത്തി നായകനായ സിനിമ കൈദി കൊല്ലം സ്വദേശിയുടെ കഥ!! രണ്ടാം ഭാഗം തടഞ്ഞു... റീമേക്കും പറ്റില്ല
കൊല്ലം: കാര്‍ത്തി നായകനായ സൂപ്പര്‍ തമിഴ് ചിത്രമായിരുന്നു കൈദി. ഒരൊറ്റ രാത്രിയുടെ കഥ പറയുന്ന സിനിമ... ജയില്‍ ശിക്ഷ കഴിഞ്ഞ് മകളെ കാണണം എന്ന ലക്ഷ്യത്തോടെ പുറത്തിറങ്ങുന്ന നായകന്‍ യാദൃശ്ചികമായി പോലീസിനെ സഹായിക്കേണ്ട സാഹചര്യം വരുന്നതും ഇതിനിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്.
രണ്ടാം ഭാഗം ഒരുക്കാന്‍ പര്യപ്തമായ രീതിയിലാണ് കൈദി അവസാനിച്ചത്. രണ്ടാം ഭാഗം വൈകാതെ എത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് നടക്കില്ല. രണ്ടാം ഭാഗത്തിന്റെ നിര്‍മാണം കൊല്ലം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

കൊല്ലം മുഖത്തല രജനി ഭവനില്‍ രാജീവിന്റെ ഹര്‍ജി പരിഗണിച്ചാണ് ജില്ലാ കോടതി കൈദി സിനിമയുടെ ചിത്രീകരണത്തില്‍ ഇടപെട്ടിരിക്കുന്നത്. കൈദി തന്റെ കഥ സിനിമായാക്കിയതാണെന്ന് രാജീവ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയാണ് ജില്ലാ കോടതിയുടെ ഇടപെടലിലേക്ക് എത്തിച്ചത്. രണ്ടാം ഭാഗം നിര്‍മിക്കുന്നത് കോടതി തടഞ്ഞു.

കൈദി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മിക്കരുത്. മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും അരുത് എന്ന് കോടതി ഉത്തരവിട്ടു. അതേസമയം, രണ്ടാം ഭാഗത്തിന് രാജീവിന്റെ കഥ ഉപയോഗിക്കുന്നതിനാണ് തടസമെന്നും മറ്റൊരു പശ്ചാത്തലവും കഥയും പറഞ്ഞ് സിനിമ ഒരുക്കുന്നതില്‍ തടസമുണ്ടാകില്ലെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജീവ് തമിഴ്‌നാട്ടിലെ ഒരു ജയിലില്‍ കിടന്നിരുന്നു. പുഴല്‍ ജയിലില്‍ കഴിയവെയുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം കഥയാക്കി. ജീവഗന്ധി എന്ന് പേരിടുകയും ചെയ്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സിനിമാ അണിയറ പ്രവര്‍ത്തകരുമായി ബന്ധം വന്നപ്പോള്‍ കഥ കൈമാറിയിരുന്നു.

ഹോട്ടല്‍ മാനേജ്‌മെന്റ് പാസായ രാജീവ് കൊച്ചിയിലെ ഭാരത് ഹോട്ടലില്‍ മാനേജരായി ജോലിക്കെത്തി. സിനിമാ താരങ്ങള്‍ സ്ഥിരം സന്ദര്‍ശകരാണ് ഈ ഹോട്ടലില്‍. ഇവിടെ വച്ചാണ് നിര്‍മാതാവ് എആര്‍ രാജനെ പരിചയപ്പെട്ടത്. അദ്ദേഹം വഴിയാണ് കൈദിയുടെ നിര്‍മാതാക്കളില്‍ ഒരാളായ എസ്ആര്‍ പ്രഭുവിനെ സമീപിക്കുന്നത്.

2007ലാണ് തന്റെ പക്കലുണ്ടായിരുന്ന കഥ പ്രുഭുവിന് കൈമാറിയത്. 10000 രൂപ ലഭിക്കുകയും ചെയ്തു. ഈ കഥയാണ് കൈദി എന്ന ചിത്രമായത്. ലോക്ക്ഡൗണ്‍ കാലത്ത് ടിവിയിലാണ് കൈദി കണ്ടതെന്ന് രാജീവ് പറയുന്നു. അപ്പോഴാണ് തന്റെ കഥ താനറിയാതെ സിനിമയാക്കിയെന്നും കബളിപ്പിക്കപ്പെട്ടുവെന്നും രാജീവ് അറിയുന്നത്.

പകര്‍പ്പവകാശ നിയമ പ്രകാരമാണ് കൊല്ലം സ്വദേശിയായ രാജീവ് രഞ്ജന്‍ കോടതിയെ സമീപിച്ചത്. നാല് കോടി രൂപ ഇദ്ദേഹം നഷ്ടപരിഹാരം ആവശ്യപ്പെടുന്നു. ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും ചെയ്ത കൈദി വന്‍ ഹിറ്റായിരുന്നു. കഥ കൈമാറുന്ന വേളയില്‍ സിനിമയാക്കാമെന്ന് ഉറപ്പ് പറഞ്ഞിരുന്നുവെന്നും തുടര്‍ന്നാണ് അഡ്വാന്‍സ് തുക നല്‍കിയതെന്നും രാജീവ് പറയുന്നു.
Recommended Video

തമിഴ്‌നാട്ടിലെ ജയിലില്‍ കഴിഞ്ഞപ്പോഴുള്ള അനുഭവങ്ങളും മറ്റും ചേര്‍ത്ത് എഴുതിയ കഥ 102 പേജുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് രാജീവ് കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് കോടതി രണ്ടാം ഭാഗം തടഞ്ഞിരിക്കുന്നത്. ഇനിയൊരു ഉത്തരവ് വരുന്നത് വരെ രണ്ടാം ഭാഗം സാധ്യമല്ല. പിഎ പ്രിജി, എസ് സുനിമോള്‍, വിഎല്‍ ബോബിന്‍ എന്നീ അഭിഭാഷകരാണ് രാജീവിന് വേണ്ടി കോടതിയില്‍ ഹാജരായത്.
വ്യത്യസ്ത ലുക്കില്‍ തിളങ്ങി ശുഭ്ര അയ്യപ്പ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications