കരുവന്നൂര്‍ കേസ്: എംകെ കണ്ണന്റെ ചോദ്യം ചെയ്യല്‍ നിര്‍ത്തിവെച്ചെന്ന് ഇഡി, സൗഹാര്‍ദപരമെന്ന് കണ്ണന്‍
കൊച്ചി: കരുവന്നൂര്‍ കേസില്‍ എംകെ കണ്ണന്റെ ചോദ്യം ചെയ്യല്‍ നിര്‍ത്തിവെച്ചെന്ന് ഇഡി. കണ്ണന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇഡി ആരോപിച്ചു. അതേസമയം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കണ്ണന്‍ മടങ്ങിയിരിക്കുകയാണ്. ശരീരത്തിന് വിറയല്‍ ഉണ്ടെന്ന് കണ്ണന്‍ പറഞ്ഞത്. യാതൊരു മറുപടിയും കിട്ടിയിട്ടില്ല. മൊഴികളില്‍ പൊരുത്തക്കേടുകള്‍ ധാരാളമുണ്ടെന്നും ഇഡി വ്യക്തമാക്കി.
അതേസമയം കണ്ണന്‍ കണ്ണന്‍ ഇഡിയുടെ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചിരിക്കുകയാണ്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളോ, ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ലെന്നും കണ്ണന്‍ വ്യക്തമാക്കി. ഇഡിയുടെ ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പൂര്‍ണ ആരോഗ്യവാനാണ്. ഭാര്യയെയും മക്കളെയും പേടിപ്പിക്കാനായിരിക്കും ഇങ്ങനെയൊരു വാര്‍ത്ത വന്നതെന്നും കണ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം തനിക്ക് ചോദ്യം ചെയ്യലിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഇഡി ആവശ്യപ്പെട്ടാല്‍ ഇനിയും വരുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ വെച്ച് നടന്ന ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് കണ്ണന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് ഇഡി പ്രതികരിച്ചു. ചോദ്യം ചെയ്യല്‍ ഇനിയും തുടരുമോയെന്ന് വ്യക്തമല്ല. രണ്ടാം തവണയാണ് എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തുന്നത്. നേരത്തെ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി പോകുന്നതിന് മുമ്പ് മുഖ്യമന്ത്രിയെയും എംകെ കണ്ണന്‍ കണ്ടിരുന്നു.
സിപിഎം സംസ്ഥാന സമിതി അംഗവും, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ കണ്ണനെ, കരുവന്നൂര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും, കണ്ണന്‍ നേതൃത്വം നല്‍കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം നടത്തുന്നത്. കണ്ണന്‍ പ്രസിഡന്റായി തുടരുന്ന തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്.
കിരണും സതീഷ്‌കുമാറും തമ്മിലുള്ള കള്ളപണ കൈമാറ്റം കണ്ണന്റെയും എസി മൊയ്തീന്റെയും അറിവോടെയാണെന്നും ഇഡി സംശയിക്കുന്നുണ്ട് നേരത്തെ രണ്ട് സിപിഎം സംസ്ഥാന നേതാക്കളാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യം ചെയ്യല്‍ നേരിട്ടത്. മുന്‍ മന്ത്രി എസി മൊയ്തീനായിരുന്നു ഇതില്‍ ആദ്യത്തേയാള്‍. സിപിഎം നേതാവ് അരവിന്ദാക്ഷകന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം ഇഡി രേഖപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications