Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് ബാങ്ക് കവര്‍ച്ച, ഒരാള്‍ പിടിയില്‍

കാസര്‍ഗോഡ്; ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ബാങ്ക് കവര്‍ച്ചയാണ് കഴിഞ്ഞ ദിവസം വിജയ ബാങ്കില്‍ നടന്നത്. 19.5 കിലോ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയുമടക്കം 8 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കവര്‍ച്ചാ സംഘത്തിലെ പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ ബാങ്ക് ഇരിക്കുന്ന കെട്ടിടം മഞ്ചേശ്വരം സ്വദേശിയായ ഇസ്മയിലാണ് ഇപ്പോള്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇസ്മയിലിനെ കെട്ടിട ഉടമയ്ക്ക് പരിചയപ്പെടുത്തി കൊടുത്ത ആളാണ് ഇപ്പോള്‍ പോലീസിന്റെ പിടിയില്‍.

എന്നാല്‍ മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ബാക്കി പ്രതികളെയും പിടിക്കൂടുമെന്ന്് ജില്ലാ പോലീസ് മേധാവി ഡോ.ശ്രീനിവാസ് പറഞ്ഞു. എന്നാല്‍ മറ്റ് പ്രതികള്‍ പശ്ചിമ ബംഗാളിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

vijaya-bank

ശനിയാഴ്ച പകലാണ് മോഷണം നടന്നതെന്ന് അടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മുമ്പ് കുഡ്‌ലു ബാങ്കിലെ മോഷണവും പകലായിരുന്നു നടന്നത്. കുഡ്‌ലു ബാങ്കില്‍ നടന്ന കവര്‍ച്ചയ്ക്ക് ശേഷം ജില്ലയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയാതായിരുന്നു. എന്നാല്‍ സ്ഥാപന മേധാവികള്‍ സുരക്ഷാ കാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ നല്‍കിയില്ലെന്നും ശ്രീനിവാസ് വ്യക്തമാക്കി.

നേരത്തെ മലപ്പുറം ചേലേമ്പ്രയില്‍ നടന്ന ബാങ്ക് കവര്‍ച്ചയ്ക്ക് സമാനമായ സംഭവം തന്നെയാണ് ഇപ്പോള്‍ ചെറുവത്തൂരിലും ആവര്‍ത്തിച്ചിരിക്കുന്നത്. മികച്ച സുരക്ഷ സംവിധാനങ്ങളോട് കൂടിയ ബാങ്കിന്റെ സ്‌ട്രോങ് റൂം തുറന്നാണ് മോഷണം നടന്നത്. ഇപ്പോള്‍ വിജയ ബാങ്കില്‍ നടന്ന മോഷണവും മാസങ്ങള്‍ക്ക് മുമ്പുള്ള ആസൂത്രണവും ഉണ്ടെന്ന് വ്യക്തമാണ്. അതുക്കൊണ്ട് തന്നെ സ്‌ട്രോങ് റൂമിനകത്ത് കടന്ന കവര്‍ച്ചാ സംഘത്തിന് അലമാര തുറക്കാനും വലിയ പ്രയാസം വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+