കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃദ്ധയുടെ കഴുത്തിൽ കേബിൾ മുറുക്കി പത്ത് പവനോളം മോഷ്ടിച്ചു; സംഭവം നടന്നത് കാഞ്ഞങ്ങാട്

പത്ത് പവൻ സ്വർണ്ണവും 38000 രൂപയോളമാണ് മോഷണം പോയത്.

  • By Ankitha
Google Oneindia Malayalam News

കാഞ്ഞങ്ങാട്: വൃദ്ധയുടെ കഴുത്തിൽ കേമ്പിൾ മുറുക്കിയ ശേഷം സ്വർണ്ണവും പണവും മോഷ്ടിച്ചു. പത്ത് പവൻ സ്വർണ്ണവും 38000 രൂപയോളമാണ് മോഷണം പോയത്. തിങ്കളാഴ്ച പുലർച്ചയെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

theft

 മിന്നല്‍ ബസ് നിർത്താതെ പോയ സംഭവം, ജീവനക്കാർക്കെതിരെ വിജിലൻസ് റിപ്പോർട്ട്, വകുപ്പുതല നടപടിയുണ്ടാകും മിന്നല്‍ ബസ് നിർത്താതെ പോയ സംഭവം, ജീവനക്കാർക്കെതിരെ വിജിലൻസ് റിപ്പോർട്ട്, വകുപ്പുതല നടപടിയുണ്ടാകും

സംഭവം ഇങ്ങനെ: ജില്ലാ ആശുപത്രി റിട്ട. നഴ്സിങ് സുപ്രണ്ടായിരുന്ന ജാനകി വേലാശ്വരം സഫ്ദര്‍ ഹാശ്മി ക്ലബ്ബിന് പിന്നിലാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ വീടിനു പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍ പിന്നില്‍നിന്നു കഴുത്തില്‍ കേബിള്‍ മുറുക്കുകയായിരുന്നു. പിന്നീട് ഒന്നും ഓര്‍മയില്ലെന്ന് ഇവര്‍ പറയുന്നു. മോഷ്ടാവ് ജാനകിയെ കഴുത്തിൽ കേബിൾ മുറുക്കി ബോധംകെടുത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു.

നെതന്യാഹു വന്ന സ്ഥിതിയ്ക്ക് ഇനി കെട്ടിപ്പിടുത്തം കാണാം; മോദിയെ പരിഹസിച്ച് കോൺഗ്രസിന്റെ വീഡിയോനെതന്യാഹു വന്ന സ്ഥിതിയ്ക്ക് ഇനി കെട്ടിപ്പിടുത്തം കാണാം; മോദിയെ പരിഹസിച്ച് കോൺഗ്രസിന്റെ വീഡിയോ

സംഭവം നടക്കുമ്പോൾ ജാനകിയുടെ വീട്ടിൽ ഭർത്താവ് ഉണ്ടായിരുന്നു. ഭർത്താവ് വീടിന് അകത്ത് ഉറങ്ങുകയായിരുന്നു. ഇയാൾ ഉണർന്നതിന് ശേഷമാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഉടൻ തന്നെ ജാനകിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കഴുത്തിനു പരിക്കേറ്റ ജാനകി ചികിത്സയിലാണ്. വീട്ടിൽ നിന്ന് ആറര പവൻ മാല, രണ്ടര പവൻ വള, അരപവൻ മോതിരം, 38,000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക കണക്ക്. സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം നടന്നു വരുന്നു.

നീതിക്കായി കാവലിരിക്കുന്ന ശ്രീജിത്തിന് പിന്നിൽ ഒരു കഥയുണ്ട്, ഈ യുവാവിന്റെ ജീവിതം ഇങ്ങനെയായിരുന്നു..നീതിക്കായി കാവലിരിക്കുന്ന ശ്രീജിത്തിന് പിന്നിൽ ഒരു കഥയുണ്ട്, ഈ യുവാവിന്റെ ജീവിതം ഇങ്ങനെയായിരുന്നു..

English summary
kasargode old women atatcked theft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X