ജാസിമിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; നിരവധി പേരില്‍ നിന്ന് മൊഴിയെടുത്തു

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

ഉദുമ: ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയും മാങ്ങാട് ചോയിച്ചിങ്കാലിലെ ജാഫറിന്റെ മകനുമായ മുഹമ്മദ് ജാസി(15)മിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ ജാസിമിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം വീട്ടുകാരില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. മരണം സംബന്ധിച്ച് ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ച ചിലരില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ വാക്ക് പാഴായി, ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു, പിന്നില്‍ ബിജെപിയോ?

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന ഓവുചാലില്‍ ജാസിമിന്റെ മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് ഒന്ന് മുതല്‍ ജാസിമിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ജാസിമിന്റേത് കൊലപാതകമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് ഊര്‍ജിതമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങളും ആരംഭിച്ചിരുന്നു.

murder

അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ജാസിമിന്റെ ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ട് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയും ജാസിമിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് കൈമാറിയതായി ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കിയത്.


രാഷ്ട്രീയം സ്‌നേഹബന്ധിതമാകണം: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍

സൈക്കോ ശങ്കറിന്‍റേത് ആത്മഹത്യയല്ല? മരണത്തില്‍ ദുരൂഹത ഏറുന്നു!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kasarkode jasims death; crime branch start investigation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്