കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചു

Google Oneindia Malayalam News

കാസര്‍കോട്: കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടെ കാസര്‍കോട് ജില്ലയുടെ ടൂറിസം സാധ്യതകള്‍ക്ക് പുത്തനുണര്‍വ്വ് ലഭിക്കുമെന്ന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) മാനേജിങ് ഡയറക്ടര്‍ വി. തുളസീദാസ് ഐഎഎസ് പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കായലുകളെ ബന്ധിപ്പിച്ചുള്ള മലബാര്‍ ക്രൂസ്, ബേക്കല്‍ പദ്ധതി, അന്താരാഷ്ട്ര ചരക്കു നീക്കം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകള്‍ ബന്ധിപ്പിച്ച് ഉത്തരമലബാറിനെ സംബന്ധിച്ച കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന രീതിയിലാണ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നത്.

chamberofcommerce

ആത്യാധുനിക രീതിയില്‍ ഒരുങ്ങുന്ന വിമാനത്താവളം ദക്ഷിണ കര്‍ണാടക, കൂര്‍ഗ്, മൈസൂര്‍ തുടങ്ങിയയിടങ്ങളില്‍ നിന്നുള്ളവരെ കൂടി ആകര്‍ഷിക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് നിര്‍ദ്ദിഷ്ട വിമാനത്താവളം സന്ദര്‍ശിച്ച കാസര്‍കോട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. പെരിയയില്‍ ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുന്ന മിനി എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെടുത്തി പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് ചേംബര്‍ അംഗങ്ങള്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു.

കാസര്‍കോട് എന്‍.എം.സി.സി ജനറല്‍ കണ്‍വീനര്‍ എ.കെ ശ്യാംപ്രസാദ്, വൈസ് ചെയര്‍മാന്‍ കെ.സി ഇര്‍ഷാദ്, ജോയിന്റ് കണ്‍വീനര്‍ മുജീബ് അഹ്മദ്, കണ്ണൂര്‍ എന്‍.എം.സി.സി മുന്‍ പ്രസിഡണ്ട് മഹേഷ് ചന്ദ്ര ബാലിക, മുന്‍ ട്രഷറര്‍ ഷമീം പുനത്തില്‍, പി.കെ മെഹബൂബ്, വാസുദേവ് പൈ, ഫാറൂഖ് കാസ്മി, ബി.കെ ഖാദര്‍, ശിഹാബ് സല്‍മാന്‍, എന്‍.കെ അബ്ദുല്‍സമദ്, പ്രസാദ് എം.എന്‍, റഈസ്, ജലീല്‍ കക്കണ്ടം, ഒ.കെ മഹമൂദ്, സിദ്ദീഖ് ചെമനാട്, എ.കെ ഫൈസല്‍, അബ്ദുല്ല മൗലവി തുടങ്ങിയവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

വാളല്ല എന്‍ സമരായുധം; സംസ്‌കാര സാഹിതി കലാജാഥ 6 ന്വാളല്ല എന്‍ സമരായുധം; സംസ്‌കാര സാഹിതി കലാജാഥ 6 ന്

English summary
kasarkode north malabar chamber of commerce visits kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X