Get Updates
Get notified of breaking news, exclusive insights, and must-see stories!

കസ്തൂരിയില്‍ വിജ്ഞാപനമില്ല ;മാണി കുടുങ്ങും

തിരുവനന്തപുരം; ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ തയ്യാറാക്കിയ ഓഫീസ് മെമ്മോറണ്ടം വിജ്ഞാപനമാക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. വിജ്ഞാപനം പുറത്തിറക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടാത്തതാണ് പ്രശ്‌നം. കേരളത്തില്‍ മുന്നണി സമവാക്യങ്ങള്‍ മാറ്റി മറിക്കാന്‍ ഇത് കാരണമാകുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ച് പുതിയ വിജ്ഞാപനം ഇറക്കിയില്ലെങ്കില്‍ രാജിവക്കുമെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. പലതവണ അന്ത്യശാസനം നല്‍കിയെങ്കിലും ഇതുവരെ കടുത്ത തീരുമാനത്തിലേക്ക് കേരള കോണ്‍ഗ്രസ് നീങ്ങിയിട്ടില്ല.

km Mani

കരട് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രിയും നല്‍കിയ ഉറപ്പിന്റെ മേലായിരുന്നു ഇത്രനാളും കെഎം മാണി പിടിച്ച് നിന്നത്. വാക്ക് പറഞ്ഞ ദിവസങ്ങള്‍ കടന്നു പോവുകയും വിജ്ഞാപനം തന്നെ ഇറങ്ങില്ലെന്ന് ഏതാണ്ട് ഉറപ്പാവുകും ചെയ്ത സാഹചര്യത്തിലും കെഎം മാണി ഒന്നും വ്യക്തമാക്കുന്നില്ല.

ഇടുക്കി സീറ്റിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വവും കേരള കോണ്‍ഗ്രസ് എമ്മിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പുറത്തേക്ക് കസ്തൂരിരംഗന്‍ വിഷയമാണ് ഉന്നയിക്കുന്നതെങ്കിലും കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യം ഇടുക്കി സീറ്റ് നേടുക എന്നതാണ്. അല്ലെങ്കില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങിയേക്കും.

കരട് വിജ്ഞാപനത്തിന്റെ കാര്യത്തില്‍ മാര്‍ച്ച് 10 തിങ്കളാഴ്ച വരെ കാക്കും എന്നാണ് കെഎം മാണി ഒടുവില്‍ വ്യക്തമാക്കിയിരിക്കുനന്നത്. തിങ്കളാഴ്ച കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും എന്നും മാണി പറഞ്ഞു.

കരട് വിജ്ഞാപനത്തിന്റെ ഉള്ളടക്കം നിര്‍ണായകമാണെന്ന് പറഞ്ഞ ഫ്രാന്‍സിസ് ജോര്‍ജ്ജ് ഒരു പരിധിക്കപ്പുറം വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കില്‍ മുന്നണി വിട്ടേക്കും എന്ന ഭീഷണി ഇപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നില്ലെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+