കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നാടകകൃത്തും കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കര്‍(88) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി പത്തുമണിയോടെ തിരുവനന്തപുരത്തുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

Kavalam
Photo Credit: Mullookkaaran

ജന്മനാടായ കുട്ടനാട്ടിലെ കാവാലത്ത് ചൊവ്വാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടക്കും. 1928ല്‍ ചാലയില്‍ കുടുംബത്തില്‍ ഗോദവര്‍മ്മയുടെയും കുഞ്ഞുലക്ഷ്മിയുടെയും മകനായാണ് കാവാലത്തിന്റ ജനനം. ഭാര്യ ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണന്‍, പ്രശസ്ത പിന്നണിഗായകന്‍ കാവാലം ശ്രീകുമാര്‍ എന്നിവരാണ്‌ മക്കള്‍.

കേരളത്തില്‍ നാടകത്തിന് തനത് ശൈലി കൊണ്ടുവന്ന ആചാര്യനാണ് കാവാലം. കാളിദാസന്റെയും ഭാസന്റെയും നാടങ്ങള്‍ മലയാളത്തിലെത്തിച്ചത് അദ്ദേഹമായിരുന്നു. നാടകത്തിനു പുറമെ കവി, ഗാന രചയിതാവ് എന്ന നിലയിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

നടന്‍മാരായ നെടുമുടി വേണു, മോഹന്‍ലാല്‍ എന്നിവരുള്‍പ്പടെ വലിയൊരു ശിക്ഷ്യ സമ്പത്ത് അദ്ദേഹത്തിനുണ്ട്. നടി മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമായുള്ള സംസ്‌കൃത നാടകത്തിന്റെ അവസാനഘട്ട പരിശീലനം നടക്കവെയാണ് കാവാലം നാടകലോകത്തു നിന്നും മറയുന്നത്.

1961ല്‍ കേരള സംഗീത അക്കാദമി ചെയര്‍മാനായിരുന്നു. 1975ല്‍ അദ്ദേഹത്തിന്റെ നാടക ചക്രം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2007ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2009ല്‍ വള്ളത്തോള്‍ പുരസ്‌കാരവും മികച്ച രചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2014ല്‍ കേരളസാഹിത്യ അക്കാദമി വിശഷ്ടാംഗത്വം നല്‍കി ആദരിച്ചു.

സാക്ഷി, തിരുവാഴിത്താന്‍, ജാബാല സത്യകാമാന്‍, ദൈവത്താര്‍, അവനവന്‍ കടമ്പ, കരിംകുട്ടി, നാടക ചക്രം, കൈക്കുറ്റപ്പാട്, ഒറ്റയാന്‍ തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍. നാല്‍പ്പതോളം ചലച്ചിത്രങ്ങള്‍ക്ക് കാവാലം ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.

English summary
Playwright Kavalam Narayana Panicker, who brought native idiom into Malayalam theatre, passed away on Sunday at the age of 88
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X