'കാവ്യയേയും മീനാക്ഷിയേയും ഇതിലേക്ക് വലിച്ചിഴച്ചു', 'ദിലീപ് ബിൻലാദനോ മറ്റോ ആണോ?', ജാമ്യത്തിൽ രാഹുൽ ഈശ്വർ
കൊച്ചി: വധഗൂഢാലോചന കേസിൽ ദിലീപിന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചത് താനടക്കമുളളവരുടെ വിജയമാണെന്ന് രാഹുൽ ഈശ്വർ. കോടതി വിധിക്ക് പിന്നാലെെ ഫേസ്ബുക്ക് ലൈവിലെത്തിയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.
നടിയോടൊപ്പം എന്ന് പറഞ്ഞാല്‍ ദിലീപിനെ തൂക്കി കൊല്ലണം എന്നല്ല അര്‍ത്ഥമെന്ന് രാഹുൽ ഈശ്വർ പറയുന്നു. ദിലീപിനെ എങ്ങനെ എങ്കിലും കുടുക്കണം എന്നാഗ്രഹിക്കുന്നവര്‍ക്കുളള ശക്തമായ തിരിച്ചടിയാണ് വിധിയെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ: '' ഇത് ദിലീപിന്റെ മാത്രം വിജയമല്ല. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ഈ നാട്ടില്‍ നിയമം നിലനിന്ന് കാണണം എന്ന് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടേയും വിജയമാണ്. ഇത് പൊതുബോധത്തിന് മുകളില്‍ നീതി ബോധം നേടിയ വിജയമാണ്. പൊതുബോധത്തിന്റെ പേരില്‍ ഒരു വ്യക്തിയെ വളഞ്ഞിട്ട് വേട്ടയാടുകയായിരുന്നു ഇത്രയും കാലം''.

''ഒരു വശത്ത് പോലീസ്, പ്രോസിക്യൂഷന്‍, മറ്റൊരു സൈഡില്‍ പത്രക്കാര്‍ അങ്ങനെ എല്ലാ വശത്ത് നിന്നും കുറേ ഗൂഢാലോചനക്കാര്‍ ദിലീപിനെ വളഞ്ഞിട്ട് വേട്ടയാടുന്നതായിരുന്നു നമ്മള്‍ കണ്ടത്. ഇന്നത്തെ കോടതി വിധിയോടെ അവര്‍ പറഞ്ഞ പാല വാദങ്ങളും ദുര്‍ബലമാണെന്നും അടിസ്ഥാനരഹിതമാണെന്നും തെളിഞ്ഞു. അതിന് അര്‍ത്ഥം ദിലീപ് നിരപരാധിയാണ് എന്ന് കോടതി പ്രഖ്യാപിച്ചു എന്നല്ല''.

''പക്ഷേ കോടതി നിരപരാധിയെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരു പടി കൂടി അടുത്ത് ദിലീപ് എത്തി എന്ന് വേണം കരുതാന്‍. ദിലീപിനെതിരെ പറയാന്‍ കഴിയുന്നതെല്ലാം പറഞ്ഞു. കോടതിയോട് പ്രോസിക്യൂഷന്‍ അവസാനം സഹികെട്ട് പറഞ്ഞ ഒരു കാര്യം, 'കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം കൊടുത്താല്‍ പൊതുജനത്തിന് എന്ത് തോന്നും, പൊതുജനത്തിന്റെ വിശ്വാസം കാക്കാനെങ്കിലും കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം കൊടുക്കരുത്' എന്നാണ്. അങ്ങനെയുളള വൃത്തികെട്ട വാദങ്ങളാണ് ദിലീപിനെതിരെ പറഞ്ഞത്''.

''ദിലീപിന് ജാമ്യം ലഭിക്കുന്നത് നിങ്ങളുടേയും എന്റെയും കൂടി വിജയമാണ്. കാരണം നാളെ ആരോടെങ്കിലും ദേഷ്യത്തില്‍ സംസാരിച്ച് അവന് പണി കൊടുക്കണം എന്നോ അവനെ കണ്ടോളാം എന്നോ പറഞ്ഞാല്‍ ആ രണ്ടര സെക്കന്‍ഡ് ആരെങ്കിലും എടുത്ത് പോലീസില്‍ പരിചയമുളള ഒരാളെ വെച്ച് ഗൂഢാലോചന നടത്തി കോടതിയില്‍ പോയാല്‍ കൊലപാതക കുറ്റത്തിനും കൊലപാതക ഗൂഢാലോചനയ്ക്കും ജയിലില്‍ കിടക്കേണ്ടതായി വരും''.

''നമ്മളെല്ലാം ആ നടിയോട് ഒപ്പമാണ്. നടിയോടൊപ്പം എന്ന് പറഞ്ഞാല്‍ ദിലീപിനെ ഏത് രീതിയിലും കുടുക്കണം എന്നല്ല അര്‍ത്ഥം. നടിയോടൊപ്പം എന്ന് പറഞ്ഞാല്‍ ദിലീപിനെ തൂക്കി കൊല്ലണം എന്നല്ല അര്‍ത്ഥം. നടിയോടൊപ്പം എന്ന് പറഞ്ഞാല്‍ അവരെ ആക്രമിച്ചവരെയോ അതിന് കൂട്ട് നിന്നവരെയോ ശക്തമായി ശിക്ഷിക്കണം എന്നാണ്. ഈ കേസുമായി പ്രകടമായി ബന്ധമുണ്ടെന്ന് ഒരു തെളിവും ഇതുവരെ ഇല്ലാത്ത ദിലീപിനെ എങ്ങനെ എങ്കിലും കുടുക്കണം എന്നാഗ്രഹിക്കുന്നവര്‍ക്കുളള ശക്തമായ തിരിച്ചടിയാണ് വിധി''.

ഇന്നലത്തോടെ തന്നെ വ്യക്തമായതാണ്. ബാലചന്ദ്ര കുമാര്‍ ദിലീപിനോട് പറയുന്നു, ''ഞാന്‍ നിങ്ങളെ ഭീഷണിപ്പെടുത്തുകയൊന്നുമല്ല, നിങ്ങളോട് കോടിക്കണക്കിന് രൂപയൊന്നും ചോദിച്ചില്ലല്ലോ. നിങ്ങള്‍ക്ക് എന്ത് കൊണ്ട് എന്റെ സിനിമ അനൗണ്‍സ് ചെയ്ത് തന്നുകൂട'' എന്ന്. ഇയാള്‍ ആരോടോ പത്തര ലക്ഷം രൂപയോ മറ്റോ മേടിച്ച് തിരിച്ച് കൊടുത്തില്ല. ദിലീപ് ഇയാളുടെ സിനിമ ചെയ്യുന്നു എന്ന് കള്ളം പറഞ്ഞാല്‍ പിടിച്ച് നില്‍ക്കാം എന്ന് പറയുന്നു''.
Recommended Video

''ദിലീപിന് എത്തിക്‌സ് ഉളളത് കൊണ്ട് ദിലീപ് കള്ളം പറഞ്ഞില്ല. അപ്പോള്‍ നിനക്ക് പണി തരാം എന്ന് പറഞ്ഞ് ദിലീപിനെ കുടുക്കാനുളള ശ്രമം ആരംഭിച്ചു. ഇന്ന് ക്രൈം ബ്രാഞ്ച് രാവിലെ ദിലീപിന്റെ വീടിന് മുന്നില്‍ തമ്പടിച്ചു എന്നാണ് മാധ്യമ വാര്‍ത്തകള്‍. ദിലീപിന് ജാമ്യം നിഷേധിച്ചാല്‍ വീട്ടിലേക്ക് ഇരച്ച് കയറി അറസ്റ്റ് ചെയ്യാം. ദിലീപ് എന്താ കൊള്ളക്കാരനോ തീവ്രവാദിയോ മറ്റോ ആണോ. ദിലീപ് ദാവൂദ് ഇബ്രാഹിമോ ഒസാമ ബിന്‍ലാദനോ മറ്റോ ആണോ''.

''ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, ദിലീപിന്റെ വീട്ടുകാരെ അടക്കം മുള്‍മുനയില്‍ നിര്‍ത്തി, വീട്ടിലെ എല്ലാ പുരുഷന്മാരേയും കേസില്‍ ഉള്‍പ്പെടുത്തി, കാവ്യാ മാധവനെ ഈ കേസിലേക്ക് വലിച്ചിഴച്ച്, 2017ല്‍ 17 വയസ്സുളള പ്രായപൂര്‍ത്തി പോലുമാകാത്ത മീനാക്ഷിയെ കേസിലേക്ക് വലിച്ചിഴച്ച് പ്രോസിക്യൂഷനും ചില പോലീസുകാരും നടത്തിയ പൊറാട്ട് നാടകങ്ങളുടെ ആദ്യഭാഗം പൊളിഞ്ഞ് വീണിരിക്കുന്നു. നടിയുടെ കേസില്‍ എങ്ങനെ എങ്കിലും കാലതാമസം വരുത്തുക എന്നതായിരുന്നു പ്രോസിക്യൂഷന്‍ തന്ത്രം''.












Click it and Unblock the Notifications