Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ കാവ്യ ഒരാളെ കണ്ടു..? ദുരൂഹമായി ആ രഹസ്യകൂടിക്കാഴ്ച...!

കൊച്ചി: ദിലീപിന്റെ അറസ്റ്റിന് ശേഷം നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ വഴിത്തിരിവുകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും അമ്മായിഅമ്മ ശ്യാമളയേയും പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. ഇനി പോലീസിന്റെ ലക്ഷ്യം ആ യുവനടിയാണ്. ദിലീപിന്റേയും കാവ്യയുടേയും സുഹൃത്തായ ആ യുവനടിയെ ഉടന്‍ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ നടിയുമായി കാവ്യാ മാധവന്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത കൈരളി ന്യൂസ്ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

യുവനടിയുടെ പങ്കെന്ത്

യുവനടിയുടെ പങ്കെന്ത്

അടുത്തകാലത്ത് മലയാള സിനിമയിലെ തിരക്കുള്ള താരമായി മാറിയ നടി ദിലീപിന്റെയും കാവ്യാ മാധവന്റേയും അടുത്ത സുഹൃത്താണ്. കേസുമായി ബന്ധപ്പെട്ട് ഒരു യുവനടിയുടെ പേര് നേരത്തെ തന്നെ പറഞ്ഞ് കേട്ടിരുന്നതാണ്.

രഹസ്യ കൂടിക്കാഴ്ചയെന്ന്

രഹസ്യ കൂടിക്കാഴ്ചയെന്ന്

ഗൂഢാലോചനക്കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ഈ നടിയും കാവ്യാ മാധവനും രഹസ്യ കൂടിക്കാഴ്ച നടത്തിയതായി കൈരളി പീപ്പിളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട് എന്നും കൈരളി വാര്‍ത്തയില്‍ പറയുന്നു.

മൂകാംബികയില്‍ വെച്ച്

മൂകാംബികയില്‍ വെച്ച്

മൂകാംബികയില്‍ വെച്ചാണത്രേ കാവ്യാ മാധവനും ആരോപണ വിധേയയായ യുവനടിയും കണ്ടത്. ഈ കൂടിക്കാഴ്ചയില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് കണ്ടെത്തിയതായും കൈരളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

അക്കൌണ്ടിലേക്ക് പണം

അക്കൌണ്ടിലേക്ക് പണം

നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഒരു യുവനടിയുടെ അക്കൗണ്ടിലേക്ക് പണമൊഴുകിയതായി നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ കൈമാറിയെന്നാണ് വിവരം.

ഇനിയും ചോദ്യം ചെയ്യും

ഇനിയും ചോദ്യം ചെയ്യും

ദിലീപുമൊത്തുള്ള വിദേശ യാത്രയുടെ വിവരങ്ങള്‍ കാവ്യാ മാധവനില്‍ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചിരുന്നു. കാവ്യയുടെ മൊഴികളില്‍ അവ്യക്തത ഉണ്ടെന്നാണ് അറിയുന്നത്. ഒരു തവണ കൂടി ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

കാവ്യയുടെ പങ്ക് ഉറപ്പില്ല

കാവ്യയുടെ പങ്ക് ഉറപ്പില്ല

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ പങ്കിന് വ്യക്തമായ സൂചനയില്ലെന്നാണ് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കിയിരിക്കുന്നത്. കാവ്യയെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.കാവ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമോ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമോ എന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല.

സുനിയെ പരിചയമില്ലെന്ന്

സുനിയെ പരിചയമില്ലെന്ന്

നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചില്ലെന്ന് മാത്രമല്ല കാവ്യയുടെ മൊഴികളില്‍ അവ്യക്തത ഉണ്ടെന്നും അറിയുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന മറുപടിയാണത്രേ കാവ്യ നല്‍കിയത്. പള്‍സര്‍ സുനിയെ പരിചയമില്ലെന്നും സുനി ലക്ഷ്യയില്‍ വന്നോ എന്ന് അറിയില്ലെന്നും കാവ്യ മൊഴി നല്‍കി.

അമ്മയേയും ചോദ്യം ചെയ്തു

അമ്മയേയും ചോദ്യം ചെയ്തു

ഇന്നലെ രാവിലെ മുതല്‍ 6 മണിക്കൂറോളമാണ് ആലുവയിലുള്ള ദിലീപിന്റെ തറവാട്ട് വീട്ടില്‍ വെച്ച് കാവ്യയെ ചോദ്യം ചെയ്തത്. കാവ്യയുടെ അമ്മ ശ്യാമളയേയും ചോദ്യം ചെയ്തിട്ടുണ്ട്. ക്വട്ടേഷനില്‍ ഇരുവര്‍ക്കും പങ്കുണ്ടോ എന്നറിയാനാണ് ഇരുവരേയും ചോദ്യം ചെയ്തത്. ആക്രമിക്കപ്പെട്ട നടിയുമായി അകലാനുള്ള കാരണവും പോലീസ് കാവ്യയോട് അന്വേഷിച്ചുവെന്നാണ് അറിയുന്നത്. ഇരുവരും പങ്കെടുത്ത വിദേശ സ്റ്റേജ്‌ഷോകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യങ്ങള്‍.

ദിലീപ് നിരപരാധിയെന്ന്

ദിലീപ് നിരപരാധിയെന്ന്

ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും കാവ്യ മറുപടി പറഞ്ഞില്ല എന്നാണ് അറിയുന്നത്. മാത്രമല്ല ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചനത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും കാവ്യ പ്രതികരിച്ചില്ല.ദിലീപ് നിരപരാധിയാണ് എന്ന് കാവ്യ മൊഴിയെടുപ്പിനിടെ പലതവണ ആവര്‍ത്തിക്കുകയുണ്ടായി. മാത്രമല്ല പലപ്പോഴും നടി അന്വേഷണസംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

സുനിയുടെ മൊഴി

സുനിയുടെ മൊഴി

കാവ്യയുടെ മുന്‍ ഡ്രൈവറായിരുന്ന തമ്മനം സ്വദേശി ബിനുവിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ കാക്കനാട്ടുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചുവെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇക്കാര്യം കാവ്യ നിഷേധിച്ചിട്ടുണ്ട്.

ലക്ഷ്യയിലെ പണമിടപാട്

ലക്ഷ്യയിലെ പണമിടപാട്

ലക്ഷ്യയില്‍ കണക്കില്‍പ്പെടാത്ത രണ്ട് ലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സുനി ചെന്നു എന്ന് പറയുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം പോലീസ് വിശദീകരണം തേടിയെന്നാണ് റിപ്പോർട്ടുകൾ. കാവ്യയുടെ മൊഴി പോലീസ് വിലയിരുത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+