കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യയുടെ മുന്‍ജീവനക്കാരന്‍ ദിലീപിന് കുരുക്ക് മുറുക്കുമോ: നിർണ്ണായക രഹസ്യമൊഴിയും കോടതിയില്‍

Google Oneindia Malayalam News

കൊച്ചി: ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ അനുബന്ധ കുറ്റപത്രം കഴിഞ്ഞ ദിവസം കോടതിയില്‍ സമർപ്പിച്ചെങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകർ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണത്തിലും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് അടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും.

കേസില്‍ നിര്‍ണായകമായ തെളിവുകളാകാം അഭിഭാഷകര്‍ നശിപ്പിച്ചതെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഇതോടൊപ്പം തന്നെ നിർണ്ണായകമായ പല വിവരങ്ങളും അനുബന്ധ കുറ്റപത്രത്തില്‍ ചേർത്തിട്ടുണ്ട്.

മഞ്ജു വാര്യർ, നികേഷ്, ആഷിഖ് അബു: എല്ലാം വ്യാജം? ലക്ഷ്യം അത് തന്നെ, അന്വേഷണം പുരോഗമിക്കുന്നുമഞ്ജു വാര്യർ, നികേഷ്, ആഷിഖ് അബു: എല്ലാം വ്യാജം? ലക്ഷ്യം അത് തന്നെ, അന്വേഷണം പുരോഗമിക്കുന്നു

കുറ്റപത്രത്തിനൊപ്പം സാഗറിന്റെ രഹസ്യമൊഴിയും ചേർത്തു

കുറ്റപത്രത്തിനൊപ്പം സാഗറിന്റെ രഹസ്യമൊഴിയും ചേർത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കേസിന്റെ ആദ്യഘട്ട വിചാരണയില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷിയാണ് ആലപ്പുഴ സ്വദേശിയായ സാഗർ വിന്സന്റ്. ഇദ്ദേഹത്തിന്റെ രഹസ്യമൊഴിയാണ് അനുബന്ധ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരിക്കുന്നത്.

സാരിയില്‍ സ്റ്റൈലന്‍ ലുക്കില്‍ ആന്‍ അഗസ്റ്റിന്‍: അതിഗംഭീരമെന്ന് ആരാധകർ

കേസന്വേഷത്തിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘത്തിന്

കേസന്വേഷത്തിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയെന്ത്, പീന്നീട് എന്തുകൊണ്ട് വിസ്താര വേളയില്‍ കോടതിയില്‍ മൊഴിമാറ്റി പറഞ്ഞു എന്നിവ വ്യക്തമാക്കി സാഗർ വിന്‍സന്റ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തിലെ നിർണ്ണായക സാക്ഷിയായിരുന്ന സാഗറിന്റെ മൊഴി മാറ്റം അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായിരുന്നു.

കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി

കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയെന്ന എന്‍ എസ് സുനില്‍ കുമാർ 2017 ഫെബ്രുവരി 17 ന് രാത്രി കുറ്റകൃത്യം നടന്നതിന് ശേഷം അറസ്റ്റിലാകും മുന്‍പ് ഒരു രാത്രി ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ബന്ധുക്കളും നടത്തുന്ന വസ്ത്രാലങ്കാര ശാലയായ 'ലക്ഷ്യ'യിൽ എത്തിയതായാണു സാഗർ വിന്‍സന്റ് ആദ്യം നല്‍കിയ മൊഴി. അന്ന് ലക്ഷ്യയിലെ ജീവനക്കാരന്‍ കൂടിയായിരുന്നു ഇദ്ദേഹം.

ഒരു സുഹൃത്തിനൊപ്പം ലക്ഷ്യയില്‍ ബൈക്കിലെത്തിയ

ഒരു സുഹൃത്തിനൊപ്പം ലക്ഷ്യയില്‍ ബൈക്കിലെത്തിയ സുനിയുടെ പക്കൽ ഒരു കവർ കണ്ടതായും സാഗർ പൊലീസിന് നല്‍കിയ മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ സാഗർ ഈ മൊഴി മാറ്റി പറഞ്ഞു. എന്നാല്‍ പിന്നീട് മൊഴി സാഗർ മാറ്റിപ്പറഞ്ഞു. പിന്നീട് ആദ്യം മൊഴിയും മൊഴി മാറ്റിപ്പറയാൻ കാരണമായ സാഹചര്യത്തെക്കുറിച്ചും സാഗർ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കുകയായിരുന്നു. ഇതാണ് അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്.

അതേസമയം, ദിലീപിന്റെ അടുത്ത സുഹൃത്തും

അതേസമയം, ദിലീപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായി ശരത്തിനെ പ്രതിചേർത്താണ് അധിക കുറ്റപത്രം ജുലൈ 22 ക്രൈം ബ്രാഞ്ച് കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്. ദിലീപിനെതിരെ തെളിവ് നശിപ്പിച്ചു എന്ന വകുപ്പ് കൂടെ അനുബന്ധ കുറ്റപത്രത്തിന്റെ ഭാഗമായി ചേർത്തിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നെങ്കിലും മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കാവ്യാ മാധവനെ കേസില്‍ പ്രതി ചേർത്തിട്ടില്ല.

കാവ്യാ മാധവന്‍ ഉള്‍ 102 പേരാണ് സാക്ഷി പട്ടികയിലുള്ളത്

കാവ്യാ മാധവന്‍ ഉള്‍ 102 പേരാണ് സാക്ഷി പട്ടികയിലുള്ളത്. കേസിലെ നിർണ്ണായ വഴിത്തിരിവായ വെളിപ്പെടുത്തലുകള്‍ നടത്തിയ ബാലചന്ദ്ര കുമാറാണ് പ്രാധന സാക്ഷി. മഞ്ജു വാരിയർ, സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരൻ തുടങ്ങിയവരെയും കേസിൽ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസ് ഈ മാസം 27 ന് കോടതി പരിഗണിക്കും. ആദ്യ കുറ്റപത്രത്തിനൊപ്പം അധിക കുറ്റപത്രത്തിലുള്ള വിവരങ്ങൾ കൂടി ചേർത്താവും വിചാരണക്കോടതി പരിഗണിക്കുക.

 'സുനിക്കെതിരെ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ പെണ്‍കുട്ടിക്കെങ്കിലും ഇങ്ങനൊരു ഗതി വരില്ലായിരുന്നു' 'സുനിക്കെതിരെ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ പെണ്‍കുട്ടിക്കെങ്കിലും ഇങ്ങനൊരു ഗതി വരില്ലായിരുന്നു'

English summary
Kavya madhavan's ex-employees confidential statement submitted to court by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X