Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഎഎക്കെതിരെ പ്രതിഷേധം; കേരളത്തിലെ കാര്യങ്ങൾ മുല്ലപ്പള്ളി തീരുമാനിക്കും; കെസിയുടെ പിന്തുണ!

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ സംയുക്ത പ്രതിഷേധവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ പിന്തുണ. 'കേരളത്തിലെ കാര്യങ്ങൾ കെപിസിസി നേതൃത്വം തീരുമാനിക്കും. ദേശീയ തലത്തിൽ യോജിച്ച പ്രതിഷേധം നടത്താം' എന്നാണ് കെസി വേണുഗോപാൽ പ്രതികരിച്ചത്. സംസ്ഥാനങ്ങളിലെ പ്രതിഷേധം അതാത് സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനിക്കാമെന്ന് അ്ദേഹം വ്യക്തമാക്കി.

ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് സംസ്ഥാനത്ത് പൗരത്വഭേദഗതിക്കെതിരെ സംയുക്ത പ്രതിഷേധം നടത്തിയിരുന്നു. ഇത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇതിനെ എതിർത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു. . വേണ്ടത്ര കൂടിയാലോചനയില്ലാതെയാണ് ഇടതുമുന്നണിയുമായി ചേർന്ന് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്തതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വാദം.

KC Venugopal

എന്നാൽ കോൺഗ്രസിൽ മുല്ലപ്പള്ളിക്കെതിരെയും ശബ്ദം ഉയർന്നു. വിഷയത്തിൽ നേതാക്കൾ രണ്ട് തട്ടിൽ നിൽക്കുമ്പോഴാണ് ഐഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണം വന്നിരിക്കുന്നത്. 'രാജ്യം തകർന്നാലും കുഴപ്പമില്ല അധികാരം തുടരണം എന്നതാണ് ബിജെപി നയം. ഭരണഘടനക്ക് വേണ്ടിയുളള പോരാട്ടം തുടരും. സൈന്യം വരെ രാഷ്ട്രനയത്തിൽ ഇടപെടുന്ന സ്ഥിതിയാണ്' എന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. ഭരണഘടന സ്ഥാപനങ്ങളെല്ലാം ബിജെപി ഓഫീസായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+