'ദ്രാവിഡ് പോലും ഞെട്ടി, വിറ്റത് വെറും 5000 ടിക്കറ്റുകൾ': ബോയ്‌ക്കോട്ട് ക്രിക്കറ്റ് തിരിച്ചടിയായി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തില്‍ കാണികള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കായിക മന്ത്രി വി അബ്ദുറഹ്മാനെതിരെയും സര്‍ക്കാരിനെതിരെയുമാണ് വിമര്‍ശനം ശക്തമായത്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അടക്കം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സ്‌റ്റേഡിയത്തില്‍ കാണികള്‍ എത്താതിരുന്നതിന്റെ കാരണം മന്ത്രിയുടെ നെഗറ്റീവ് കമന്റാണെന്ന് ആവര്‍ത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തി.

മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ പ്രതികരണമാണ് കഴിഞ്ഞ ദിവസത്തെ മത്സരത്തിന് സ്റ്റേഡിയം കാലിയായതെന്നാണ് കെ സി എ പറയുന്നത്. കെ സി എ ആണ് മത്സരം നടത്തുന്നതെന്ന കാര്യം ജനങ്ങള്‍ക്ക് അറിയില്ല. സര്‍ക്കാര്‍ നടത്തുന്നുവെന്നാണ് ജനങ്ങള്‍ കരുതുന്നതെന്ന് കെ സി എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ അടക്കം ബോയ്‌ക്കോട്ട് ക്രിക്കറ്റ് എന്ന സോഷ്യല്‍ മീഡിയ പ്രചാരണം മത്സരത്തിന് തിരിച്ചടിയായെന്ന് അദ്ദേഹം പറയുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് മത്സരം നടത്തുന്നതെന്ന കാര്യം കുറച്ച് പേര്‍ക്ക് മാത്രമാണ് അറിയുന്നത്. സര്‍ക്കാരാണ് മത്സരം നടത്തുന്നതെന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്. അപ്പോള്‍ അങ്ങനെയൊരു കമന്റ് വരുമ്പോള്‍ ആളുകള്‍ സ്വാഭാവികമായും പ്രതികരിക്കുന്നത് അതിനോടാണെന്നും ജയേഷ് പറഞ്ഞു.

എന്നാല്‍ ഇക്കാര്യങ്ങളൊന്നും ബി സി സി ഐയെ അറിയിച്ചില്ല. ഉത്സവങ്ങളും പരീക്ഷകളും പരമ്പര ഇന്ത്യ നേരത്തെ നേടിയതുമാണ് കാണികള്‍ കുറയാന്‍ കാരണമായതെന്നാണ് കെ സി എ ബി സി സി ഐക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. 5000 ടിക്കറ്റ് മാത്രമാണ് വിറ്റതെന്ന് കേട്ടപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഞെട്ടി. തന്റെ സര്‍ക്കാരിനെയും മന്ത്രിയെയും ബി സി സി ഐക്ക് മുന്നില്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മത്സരത്തിന് കാണികള്‍ കുറഞ്ഞതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് മന്ത്രിയും സര്‍ക്കാരും നേരിടേണ്ടിവരുന്നത്. പണമുള്ളവന്‍ ക്രിക്കറ്റ് കണ്ടാല്‍ മതി എന്ന സിദ്ധാന്തം ഇതിന്റെ പ്രതിഫലനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥന്‍ പ്രതികരിച്ചു. സംഘാടനത്തിലെ ആലസ്യവും ഇത് ശരിവക്കുന്നതാണ്.ഇന്ത്യ ശ്രീലങ്ക ഒ ഡി ഐ ടിക്കറ്റ് വിതരണ ചടങ്ങില്‍ നിന്ന് പോലും മന്ത്രി ഒഴിവായി. എന്തിന് മന്ത്രിയുടെ ഒരു ഫേസ്ബുക് പോസ്റ്റ് പോലും കണ്ടില്ലെന്ന് ശബരിനാഥന്‍ കുറ്റപ്പെടുത്തി. ശബരിയുടെ വാക്കുകളിലേക്ക്

തിരുവനന്തപുരത്തെ ഒരു സ്‌പോര്‍ട്‌സ് നഗരമാക്കാന്‍ എന്നും പരിശ്രമിച്ചത് യു ഡി എഫ് സര്‍ക്കാരുകളാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 2015 ല്‍ പണികഴിപ്പിച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയം. എന്നാല്‍ ഇപ്പോഴുള്ള സര്‍ക്കാരും പ്രത്യേകിച്ചു
വി അബ്ദുറഹ്മാന്‍ എന്ന മന്ത്രിക്ക് തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തോട് ഒരു താത്പര്യവുമില്ല എന്ന് ആദ്യം മുതല്‍ക്കെ തോന്നിയിരുന്നു

ക്രിക്കറ്റ് മത്സരങ്ങള്‍ തുറന്നു തരുന്ന ടൂറിസം, വ്യവസായ സാധ്യതകള്‍ ചെറുതല്ല. മിക്ക സംസ്ഥാനങ്ങളും പുതിയ വേദികളെ അവതരിപ്പിക്കുവാന്‍ വേണ്ടി മത്സരിക്കുമ്പോള്‍ കേരള സര്‍ക്കാരും മന്ത്രിയും ഉറക്കത്തിലായിരുന്നു. പണമുള്ളവന്‍ ക്രിക്കറ്റ് കണ്ടാല്‍ മതി എന്ന സിദ്ധാന്തം ഇതിന്റെ പ്രതിഫലനമാണ. സംഘാടനത്തിലെ ആലസ്യവും ഇത് ശരിവക്കുന്നതാണ്.

ഇന്ത്യ ശ്രീലങ്ക ഒ ഡി ഐ ടിക്കറ്റ് വിതരണ ചടങ്ങില്‍ നിന്ന് പോലും മന്ത്രി ഒഴിവായി. എന്തിന് മന്ത്രിയുടെ ഒരു ഫേസ്ബുക് പോസ്റ്റ് പോലും കണ്ടില്ല. കയ്യില്‍ ആകെയുള്ളത് സ്‌പോര്‍ട്‌സും പിന്നെ വക്കഫ്, ഹജ്ജ് ചുമതല. മന്ത്രിക്ക് പിന്നെ എന്താണ് പണി? വളര്‍ന്നുവരുന്ന ക്രിക്കറ്റ് വേദിയായ തിരുവനന്തപുരത്തെ ക്രിക്കറ്റ് ഭൂപടത്തില്‍ നിന്ന് ഒഴിവാക്കാനാണോ ഇത് എന്ന സംശയം തന്നെയുണ്ട്. സര്‍ക്കാര്‍ മറുപടി












Click it and Unblock the Notifications