• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സഭയില്‍ ' വിവാദ ചോദ്യം'; ചരിത്രത്തിലാദ്യമെന്ന് വിഡി സതീശന്‍, ഇറങ്ങിപ്പോയി പ്രതിപക്ഷം

തിരുവനന്തപുരം: കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിലെ ആദ്യ ബജറ്റിന്മേലുള്ള ചര്‍ച്ചകള്‍ക്കായുള്ള നിയമസഭാ സമ്മേളനം ഇന്ന് ആരംഭിച്ച് കഴിഞ്ഞു. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് സഭ ചേരുന്നത്.ഡെപ്യൂട്ടി സ്പീക്കര്‍ തുടങ്ങി വെച്ച ചര്‍ച്ചയില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ക്ക് അപ്പുറമുള്ള രാഷ്ട്രീയ വിഷയങ്ങളാണ് കൂടുതല്‍ ശ്രദ്ധേയമായത്.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

യുപിയില്‍ ഇറങ്ങിക്കളിച്ച് പ്രിയങ്ക: ഏവരേയും ഞെട്ടിച്ച് ഒരു വര്‍ഷം മുന്‍പേ നിര്‍ദേശം, എസ്പിയുമായി..യുപിയില്‍ ഇറങ്ങിക്കളിച്ച് പ്രിയങ്ക: ഏവരേയും ഞെട്ടിച്ച് ഒരു വര്‍ഷം മുന്‍പേ നിര്‍ദേശം, എസ്പിയുമായി..

കൊടകര കുഴല്‍പ്പണ വിവാദം ഉള്‍പ്പടേയുള്ളവ ചര്‍ച്ചയില്‍ ഇടം പിടിച്ചു. ഒരു 'വിവാദ' ചോദ്യത്തെ തുടര്‍ന്ന് പതിനഞ്ചാ നിയമസഭയില്‍ നിന്നും പ്രതിപക്ഷം ആദ്യമായി ഇറങ്ങിപ്പോവുന്നതിനും സഭ ഇന്ന് സാക്ഷ്യം വഹിച്ചു.

നിയമസഭയില്‍

സഭ തുടങ്ങിയതിന് ശേഷം നേരത്തെ പലവട്ടം പ്രതിപക്ഷവും ഭരണഭക്ഷവും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിവിധ വിഷയങ്ങളിലെ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചപ്പോഴും സഭയില്‍ നിന്നും ഇറങ്ങിപ്പോവാന്‍ പ്രതിപക്ഷം തയ്യാറായിരുന്നില്ല. അപ്പോഴെല്ലാം നടപടികളുമായി സഹകരിക്കുകയായിരുന്നു പ്രതിപക്ഷം.

ആദ്യ ഇറങ്ങിപ്പോക്ക്

എന്നാല്‍ ഇന്നത്തെ സാഹചര്യം അതായിരുന്നില്ല. ചോദ്യോത്തരവേളയിൽ ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചെന്നാരോപിച്ച് പ്രതിപക്ഷം വലിയ വിമര്‍ശനം ഉയര്‍ത്തുകയും പിന്നാലെ ഇറങ്ങിപ്പോവുകയും ചെയ്തു. പതിനഞ്ചാം നിയമസഭയിലെ ആദ്യ ഇറങ്ങിപ്പോക്കായിരുന്നു ഇത്.

വിവാദ ചോദ്യം

ആലത്തൂർ എംഎൽഎയും സിപിഎം നേതാവുമായ കെ ഡി പ്രസേനൻ ഉന്നയിച്ച ചോദ്യമാണ് പ്രതിപക്ഷത്തെ പ്രകോപിതരാക്കിയത്. പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുർബലപ്പെടുത്തുന്നുവെന്ന ചോദ്യത്തിലെ പരാമര്‍ശമായിരുന്നു തര്‍ക്കത്തിന് ഇടയാക്കിയത്.

സ്പീക്കർ വഴങ്ങിയില്ല

ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ വഴങ്ങിയില്ല.. ഓഖി, നിപാ, പ്രളയം , കൊവിഡ് തുടങ്ങി സംസ്ഥാനം നേടരിട്ട ദുരന്തങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ദുർബലപ്പെടുത്താനനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കങ്ങൾക്കിടയിലും ക്ഷേമപ്രവർത്തനങ്ങളും വികസന പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാമോ ? എന്നതായിരുന്നു പ്രസേനന്‍റെ ചോദ്യം.

വിഡി സതീശന്‍

ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് എത്തി. ചോദ്യം അനുവദിച്ചത് ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിന്‍റെ വീഴ്ചയാണെന്നും റൂൾസ് ഓഫ് പ്രൊസീജ്യറിന്‍റെ ലംഘനമാണ്. ഇത്തരമൊരു നടപടി ചരിത്രത്തിലാദ്യമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറ‍ഞ്ഞു.

കൊടകര കേസും

അതേസമയം കൊടകര കുഴല്‍പ്പണ കേസും സഭയില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായി. ഷാഫി പറമ്പില്‍ എംഎല്‍എയാണ് കൊടകര കേസ് അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കാൻ അനുമതി തേടിയത്. കള്ളപ്പണത്തിനെതിരെ വന്‍ പ്രചാരണം നടത്തിയ കെ സുരേന്ദ്രനും ബിജെപിയും ഇപ്പോള്‍ അതിന്‍റെ വക്താക്കളായി മാറിയെന്ന് ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.

മുഖ്യന്‍റെ മറുപടി


കേസില്‍ കേരള പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണെന്നായിരുന്നു ഷാഫി പറമ്പിലിന് ആഭ്യന്ത്ര മന്ത്രികൂടിയായ പിണറായി വിജയന്‍ നല്‍കിയ മറുപടി. കവർച്ച നടന്ന കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നു. പ്രത്യേക അന്വേഷണസംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. ഇരുപത് പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്ത് കഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

cmsvideo
  VD Satheeshan Press Meet and saying some things about CM Pinarayi Vijayan
  വിവരങ്ങള്‍ ഇഡിക്കും

  കേസില്‍ പൊലീസ് കണ്ടെത്തിയ വിവരങ്ങള്‍ കേന്ദ്ര ഏജൻസിയായ ഇഡിക്കും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കൃത്യവും ശക്തവുമായ അന്വേഷണമാണ് ഇപ്പോള്‍ കേസില്‍ നടക്കുന്നത്. സഭ നിര്‍ത്തിവെച്ച് കൊടകര കേസ് ചര്‍ച്ച ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് സ്വീകരിച്ച സ്പീക്ക‍ർ എം.ബി.രാജേഷ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

  വിവാഹ വസ്ത്രത്തില്‍ അതി സുന്ദരിയായി യാമി ഗൗതം; ആഘോഷ ചിത്രങ്ങള്‍ കാണാം

  English summary
  KD Prasenan MLA's question caused a commotion in the Assembly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X