ജിവന്റെ തുടിപ്പുമായി ഇത്തവണയും ഹൃദയം പറന്നു, കൊച്ചിയില്‍ നിന്നു കോഴിക്കോട്ടേക്ക്
കൊച്ചി: കേരളം വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശത്രക്രിയ്യയില്‍ വിജയം കണ്ടു. ഇത്തവണ ജീവന്റെ തുടിപ്പ് നല്‍കിയത് കോഴിക്കോട്ടേക്കാണ്. ഇടുക്കിയില്‍ നിന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ഇടുക്കി നെടുക്കണ്ടം കട്ടക്കയം വീട്ടില്‍ ജോസഫ് ചെറിയാന്റ ഹൃദയമാണ് കോഴിക്കോട് മെട്രോ ഇന്റര്‍ നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ജമീലയ്ക്ക് വേണ്ടി മാറ്റിവച്ചത്.
ജോസഫ് ചെറിയാന്‍ കഴിഞ്ഞ വ്യാഴാഴ്ച കാറോടിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യ നില വശളായി വെള്ളിയാഴ്ച മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതിച്ചു.

വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍
ഹൃദയ മാറ്റിവയ്ക്കലില്‍ വീണ്ടും വിജയം കുറിച്ച് മലയാളി ഡോക്ടര്‍മാര്‍. ഇത്തവണ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്യ നടന്നത് കോഴിക്കോട്ടെ മെട്രോ ഇന്റര്‍ നാഷണല്‍ കാര്‍ഡിയാക് ആശുപത്രിയിലാണ്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ മരിച്ച ഒരാളുടെ ഹൃദയമാണ് മാറ്റിവച്ചത്.

മരണം സംഭവിച്ചത്
വ്യാഴാഴ്ച കാറോടിക്കുന്നതിനിടെ ജോസഫ് ചെറിയാന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിന് സമ്മതിക്കുകയായിരുന്നു.

ഹൃദയം കോഴിക്കോടേക്ക്
നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാന മാര്‍ഗ്ഗമാണ് ഹൃദയം കോഴിക്കോട്ടേക്ക് കൊണ്ടുപോയത്

മസ്തിഷ്ത മരണം, ശസ്ത്രക്രിയ്യ
വെള്ളിയാഴ്ച രാത്രിയാണ് ജോസഫ് ചെറിയാന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച 7.30 ഓടെ അവയവമെടുക്കല്‍ ശസ്ത്രക്രിയ തുടങ്ങി. പത്തുമണിയോടെ അവസാനിച്ചു

ഹൃദയം വഹിച്ച് ആംബുലന്‍സ്
ശനിയാഴ്ച രാവിലെ 10.15 ഓടെ ഹൃദയവും വഹിച്ച് ആംബുലന്‍സ് ആസ്റ്റ്ര്# മെഡിസിറ്റിയില്‍ നിന്നു പുറപ്പെട്ടു. പ്രത്യെക ഗ്രീന്‍ കോറിഡോര്‍ സംവിധാനത്തിലൂടെയായിരുന്നു യാത്ര.

ചാര്‍ട്ടര്‍ വിമാനം
11 മണിക്ക് വിമാനത്താവളത്തിലെത്തിയ ഹൃദയം ചാര്‍ട്ടര്‍ വിമാനത്തില്‍ കോഴിക്കോട്ടെത്തിച്ചു.

ഹൃദയം മാറ്റിവച്ചത്
തലശ്ശേരി സ്വദേശിയായ 48 കാരി ജമീലയ്ക്കാണ് ഹൃദയം മാറ്റിവച്ചത്. ഇതോടപ്പം തന്നെ കരളും വൃക്കകളും ദാനം ചെയ്തു












Click it and Unblock the Notifications